video
play-sharp-fill

വൈദ്യുതി ബോര്‍ഡ് ആഗ്രഹിക്കുന്നത് പ്രതിമാസം യൂണിറ്റിന് 40 പൈസ വച്ചു കൂട്ടാന്‍;പെട്രോള്‍-ഡീസല്‍ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും ഇനി കൂട്ടാനാകും

വൈദ്യുതി ബോര്‍ഡ് ആഗ്രഹിക്കുന്നത് പ്രതിമാസം യൂണിറ്റിന് 40 പൈസ വച്ചു കൂട്ടാന്‍;പെട്രോള്‍-ഡീസല്‍ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും ഇനി കൂട്ടാനാകും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എന്നും വില കൂട്ടുന്നതിനെ എതിര്‍ക്കുന്നവരാണ് സിപിഎമ്മും ഇടതുപക്ഷവും. എന്നാല്‍ സിപിഎം ഭരിക്കുന്ന കേരളത്തില്‍ വൈദ്യുതിക്ക് ഇനി ആ രീതിയില്‍ വില വര്‍ദ്ധനവ്.

വൈദ്യുതിക്ക് മാസം തോറും 40 പൈസ സര്‍ച്ചാര്‍ജ് ഈടാക്കാൻ അനുവദിക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പില്‍ വൈദ്യുതിബോര്‍ഡ് ആവശ്യപ്പെടുന്നു. സര്‍ച്ചാര്‍ജ് ചുമത്താൻ വൈദ്യുതിബോര്‍ഡിന് അനുവാദം നല്‍കുന്ന കരട് ചട്ടങ്ങളില്‍ റെഗുലേറ്ററി കമ്മിഷൻ തെളിവെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മിഷന്റെ മുൻകൂര്‍ അനുമതിയില്ലാതെ മാസം പരമാവധി 20 പൈസവരെ ബോര്‍ഡിന് സ്വമേധയാ സര്‍ച്ചാര്‍ജ് ഈടാക്കാമെന്നാണ് കമ്മിഷൻ തയ്യാറാക്കിയ ചട്ടത്തിലുള്ളത്. ഇത് ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇത് അംഗീകരിച്ചാല്‍ വലിയ നിരക്ക് വര്‍ദ്ധന എല്ലാ മാസവും സാധാരണക്കാരനെ തേടിയെത്തി.

സര്‍ച്ചാര്‍ജിന് കേന്ദ്രനിര്‍ദ്ദേശങ്ങളില്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രനിലയങ്ങള്‍ ഉള്‍പ്പെടെ വൈദ്യുതിവില ഉയര്‍ത്താൻ തയ്യാറാകുകയാണെന്നും ബോര്‍ഡ് വാദിച്ചു. മറ്റു സംസ്ഥാനങ്ങളിലും 20 പൈസ എന്ന പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യത്തെ കേരളവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു

കേന്ദ്രനിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്. നിലവില്‍ സര്‍ച്ചാര്‍ജ് ഈടാക്കണമെങ്കില്‍ മൂന്നുമാസത്തിലൊരിക്കല്‍ ബോര്‍ഡ് അപേക്ഷ നല്‍കണം. കമ്മിഷൻ അതില്‍ തെളിവെടുപ്പ് നടത്തി തീരുമാനിക്കും. ഇനിമുതല്‍ സര്‍ച്ചാര്‍ജ് ബോര്‍ഡിന് സ്വമേധയാ ഈടാക്കാം. വര്‍ഷത്തിലൊരിക്കല്‍ കമ്മിഷനെ അറിയിച്ച്‌ അംഗീകാരം നേടിയാല്‍മതി. വൈദ്യുതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തിലെ പല സുപ്രധാന നിര്‍ദ്ദേശങ്ങളും കെ എസ് ഇ ബി അംഗീകരിക്കുന്നില്ല. എന്നാല്‍ നിരക്ക് വര്‍ദ്ധനവിനുള്ള സാധ്യതകളെ അംഗീകരിക്കുന്നു. ഇതിനൊപ്പം ഇതിന് അപ്പുറത്തേക്ക് വേണമെന്നും ആവശ്യപ്പെടുന്നു

അമിത വില നല്‍കി വൈദ്യുതി പുറമെ നിന്ന് വാങ്ങേണ്ടിവന്നാല്‍ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധികചെലവ് നികത്താൻ വൈദ്യുതി ബില്ലില്‍ നിശ്ചിതകാലത്തേക്ക് ഏര്‍പ്പെടുത്തുന്ന തുകയാണ് ഇന്ധനസെസ്.നിലവില്‍ മൂന്ന് മാസത്തിലൊരിക്കലാണ് ഇത് ഏര്‍പ്പെടുത്തുക. പുതിയ നിയമം അനുസരിച്ച്‌ അതത് മാസം ഇന്ധനസെസ് ഏര്‍പ്പെടുത്തണം. ഇതിനായി വൈദ്യുതി റെഗുലേറ്ററി വ്യവസ്ഥയില്‍ മാറ്റം വരുത്തുന്നതിനാണ് കെ എസ് ഇ ബി സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇതിനൊപ്പം എല്ലാ മാസവും 40 പൈസയായി സെസ് ഉയര്‍ത്തണമെന്നതാണ് ആവശ്യം.

അതിനിടെ വൈദ്യുതിബോര്‍ഡിന്റെ മൂലധനനിക്ഷേപങ്ങള്‍ തെളിവെടുപ്പില്ലാതെ അംഗീകരിക്കാൻ നീക്കമില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ. ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ സൂക്ഷ്മമായ പരിശോധിച്ചുവരുകയാണ്. തെളിവെടുപ്പ് ഉടൻ നടത്തും. ഇപ്പോള്‍ പ്രസിദ്ധീകരിച്ച ചട്ടങ്ങളില്‍ തെളിവെടുപ്പ് ഒഴിവാക്കാൻ വ്യവസ്ഥയില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് എച്ച്‌.ടി. ആൻഡ് ഇ.എച്ച്‌.ടി. ഇൻഡസ്ട്രിയല്‍ ഇലക്‌ട്രിസിറ്റി കണ്‍സ്യൂമര്‍ അസോസിയേഷൻ ചൂണ്ടിക്കാട്ടി. വ്യക്തത വരുത്താമെന്ന് കമ്മിഷൻ അറിയിച്ചു

വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വര്‍ധന സര്‍ച്ചാര്‍ജായി വൈദ്യുതി നിരക്കില്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര വൈദ്യുതി ഭേദഗതി. ഇന്ധന സര്‍ച്ചാര്‍ജ് ഇപ്പോള്‍ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കുറേക്കാലമായി സര്‍ചാര്‍ജ് ഈടാക്കുന്നതില്‍ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. വൈദ്യുതി ഭേദഗതിയിലൂടെ കമ്മീഷന്റെ മുൻകൂര്‍ അനുമതിയില്ലാതെ തന്നെ സര്‍ചാര്‍ജ് ഈടാക്കാം.
വൈദ്യുതി വാങ്ങുമ്ബോഴുണ്ടാകുന്ന അധികചെലവുകളും ഉപഭോക്താക്കളില്‍ നിന്ന് മാസംതോറും ഈടാക്കാനുള്ള അധികാരവും വിതരണ കമ്ബനികള്‍ക്ക് ചട്ടപ്രകാരം ലഭിച്ചു. പെട്രോള്‍, ഡീസല്‍ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും കൂട്ടാനാകും. എന്നാല്‍ കെ.എസ്.ഇ.ബി പൊതുമേഖല സ്ഥാപനമായതിനാല്‍ കേരള സര്‍ക്കാര്‍ ഒരു നയം പ്രഖ്യാപിച്ചാല്‍ അതിന് വിരുദ്ധമായി ഒന്നുമുണ്ടാകില്ല

Tags :