video
play-sharp-fill

കോഴിക്കോട് നഗരം ദാരിദ്രമുക്തമാക്കാൻ ഒരുങ്ങുന്ന സമന്വയ പദ്ധതി ജനുവരി 15 ന് ആരംഭിക്കും 

കോഴിക്കോട് നഗരം ദാരിദ്രമുക്തമാക്കാൻ ഒരുങ്ങുന്ന സമന്വയ പദ്ധതി ജനുവരി 15 ന് ആരംഭിക്കും 

Spread the love

കോഴിക്കോട്: സാമന്വയ പദ്ധതിക്ക് ജനുവരി 15 ന് തുടക്കം കുറിക്കും. കൊടും ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയും, സമ്പൂർണ ശുചിത്വം ഉറപ്പാക്കികൊണ്ട് കോഴിക്കോട് നഗരത്തെ ഒരുപോലെ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാർക്കും സൗഹൃദമാക്കുകയുമാണ് കോഴിക്കോട് കോർപ്പറേഷൻ്റെ പൈലറ്റ് പദ്ധതിയായ സമന്വയ പദ്ധതി.ജനുവരി 15ന് കേരള പാലിയേറ്റീവ് കെയർ ദിനത്തില്‍ സമന്വയ ആരംഭിക്കും.

 

 

വിവിധ സർക്കാർ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സേവനങ്ങള്‍ സംയോജിപ്പിച്ച്‌ മികച്ച ഫലങ്ങള്‍ കൈവരിക്കുന്നതാണ് പദ്ധതി. ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, സ്ത്രീ-ശിശു വികസനം, വിദ്യാഭ്യാസം, കായികം, സാംസ്കാരികം എന്നീ വകുപ്പുകള്‍ സമന്വയയുടെ കീഴിലുള്ള പദ്ധതികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ കൈകോർത്ത് ഒപ്പം പ്രവർത്തിക്കും.

 

‘കേരള കെയർ’ എന്ന ഓണ്‍ലൈൻ സ്മാർട്ട് സേവനങ്ങള്‍ പദ്ധതിക്ക് വേണ്ടി മാത്രമായി രൂപീകരിക്കുന്നുണ്ട്. 60 വയസ്സിന് മുകളിലുള്ള പ്രായഭേദമന്യേ കിടപ്പിലായ എല്ലാവരും, രോഗികള്‍, തീരെ ദരിദ്രരായ ആളുകള്‍, ഭിന്നശേഷിക്കാർ എന്നിവർ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കേരള കെയറില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് വാഗ്ദാനം ചെയ്യുന്ന ചില ആനുകൂല്യങ്ങള്‍ എന്തെന്നാല്‍ സൗജന്യ മരുന്നുകള്‍, ഭക്ഷണം, ആരോഗ്യ പരിശോധനകള്‍, വീട്ടിലെ സാന്ത്വന പരിചരണം, ടെലിമെഡിസിൻ, ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങള്‍, ഗതാഗതം, ആംബുലൻസ് സേവനങ്ങള്‍ എന്നിവയാണ്. വാർഡ് കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന ആരോഗ്യ സംഘം ഓരോ വാർഡിലെയും പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതാകും.

 

പദ്ധതിയുടെ ഭാഗമായി വിവിധ ഏജൻസികള്‍ ഏറ്റെടുത്ത് നടത്തുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യം. പ്രൊഫഷണലുകളുടെയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെയും സേവനങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും. സമന്വയയുടെ കീഴിലുള്ള പ്രവർത്തനങ്ങള്‍ മേയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിരീക്ഷിക്കുന്നതാണ്. വാർഡുതല കമ്മിറ്റികള്‍ ജനുവരി പത്തിനകം നിലവില്‍ വരുന്നതാകും.