
തലയോലപ്പറമ്പ്: നാല് നൂറ്റാണ്ട് പഴക്കമുള്ള അതിപുരാതനമായ പൊതി തൃക്കരായിക്കുളം മഹാദേവക്ഷേത്രം നവീകരണത്തിനു ശേഷം ശ്രീകോവിലിൻ്റെ മകുടത്തിന് മുകളിൽ പ്രതിഷ്ഠിക്കുന്ന താഴികക്കുടം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഭക്തിനിർഭരമായ വരവേൽപ്പ്.
പൂഴിക്കോൽ ഗുരുമന്ദിരത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കീഴൂർ ഭഗവതി ക്ഷേത്രം, ശാസ്താ ക്ഷേത്രം, പൊതി മഹാവിഷ്ണുക്ഷേത്രം, പുണ്ഡരീകപുരം ക്ഷേത്രം, അയ്യൻകോവിൽ ക്ഷേത്രം, തിരുപുരം, മാത്താനം, കാർത്ത്യായനി ക്ഷേത്രം തുടങ്ങി ക്ഷേത്രങ്ങളിലും വിവിധ
സംഘടനകളുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ വരവേൽപ്പാണ് നൽകിയത്. നിറപറയും പൂജാ ദ്രവ്യങ്ങളും സമർപ്പിച്ചാണ് ഭക്തജനങ്ങൾ വരവേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനരുദ്ധാരണ സമിതി പ്രസിഡന്റ് പി. വി.സുരേന്ദ്രൻ, കൺവീനർ എസ്.എൻ.സുരേഷ് കുമാർ, ദേവസ്വം ഭരണസമിതിയംഗം ജി.എസ്.വേണു ഗോപാൽ, ദേവസ്വം, പുനരുദ്ധാരണ സമിതി
അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. പതിറ്റാണ്ടുകളായി ശ്രീകോവിൽ ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ച് മാറ്റി പൂർണ്ണമായി തേക്ക് തടിയിലാണ്
ഇരുനിലകളോട് കൂടിയ പുതിയ ശ്രീ കോവിൽ നിർമ്മിക്കുന്നത്. മാർച്ച് 10ന്
ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നവീകരണ കലശത്തോടുകൂടിയാണ് ബിംബ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത്.