പൊതി മേഴ്സി ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ്:

Spread the love

 

സ്വന്തം ലേഖകൻ
പൊതി: പൊതി മേഴ്സി ആശുപത്രിയിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തും. 35 വയസിനു മുകളിൽ പ്രായമുള്ളവർക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി,

video
play-sharp-fill

ഡയബറ്റിക് നെഫ്രോപ്പതി തുടങ്ങിയവ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനാണ് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തുന്നത്. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളിലാണ് പരിശോധന.

.27 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ ഡോക്ടറുടെ നിർദ്ദേശാനുസരണം അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്ക് ഡോക്ടേഴ്സ് കൺസൾട്ടേഷൻ ഫീസൊഴികെ മറ്റു പരിശോധനകൾ തികച്ചും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group