കണ്ണീരിൽ കുതിർന്ന് പോത്തുകൽ സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും: കവളപ്പാറ ദുരന്തം കവർന്നെടുത്തത് സ്‌കൂളിലെ 6 കുട്ടികളെ
പോത്തുകൽ (മലപ്പുറം): മലപ്പുറം കവളപ്പാറയിൽ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിന് നഷ്ടമായത് തങ്ങളുടെ 6 വിദ്യാർത്ഥികളെയാണ്. പ്രളയ ദുരന്തത്തെത്തുടർന്ന് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ആദ്യമായി സ്‌കൂൾ തുറന്നപ്പോൾ കണ്ണീരിൽ നനഞ്ഞാണ് പല കുട്ടികളും വിദ്യാലയമുറ്റത്തേക്ക് തിരികെ എത്തിയത്. ഒരേ ബെഞ്ചിലിരുന്ന് പഠനം നടത്തിയിരുന്ന കൂട്ടുകാരെ അവസാനമായി ഒരു നോക്ക് കാണുവാൻ പോലും അവർക്കായില്ല.
പത്താം ക്ലാസ് വിദ്യാർഥിനികളായ കവളപ്പാറ ഗോപിയുടെ മകൾ പ്രജിഷ, പള്ളത്ത് ശിവന്റെ മകൾ ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. പത്ത് സിയിലെ പൂളയ്ക്കൽ ബാലന്റെ മകൻ കാർത്തിക്, സഹോദരൻ ഏഴ് ജിയിലെ കമൽ, പള്ളത്ത് പാലന്റെ മക്കളായ പ്ലസ്ടു കൊമേഴ്‌സ് വിദ്യാർഥിനി സുനിത, ഒമ്പത് ഇയിലെ ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങൾ ഇപ്പോഴും മണ്ണിനടിയിലാണ്.
ദുരന്തത്തിൽ മരിച്ചവർക്കായി മൗനജാഥയും പ്രാർഥനയും നടത്തിയാണ് ദിവസങ്ങൾക്ക് ശേഷം സ്‌കൂൾ തുറന്നത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ദുഖസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് പോത്തുകൽ ടൗണിലേക്കും തിരിച്ച് സ്‌കൂളിലേക്കും മൗനജാഥ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group