
ഇനി നിലവാരം കുറഞ്ഞാല്‍ നടപടി; റോഡിലെ ഓരോ കുഴിയ്ക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കും
സ്വന്തം ലേഖിക
മുംബെെ: റോഡിലെ ഒരു കുഴിയ്ക്ക് ഒരു ലക്ഷം രൂപ വീതം കരാറുകാരനില്‍ നിന്ന് പിഴയായി ഈടാക്കും.
മുംബയിലെ താനെ നഗരസഭയിലാണ് ഇത്തരം ഒരു കരാര്‍ നടപ്പാക്കാൻ പോകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്.
താനെയില്‍ 134 കിലോമീറ്റര്‍ റോഡുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ‘റോഡ് പണി പൂര്‍ത്തിയാക്കുന്നതില്‍ മാത്രമല്ല റോഡിന്റെ ഗുണനിലവാരത്തിലും ശ്രദ്ധിക്കുന്നുണ്ട്.
പുതിയതായി നിര്‍മ്മിക്കുന്ന റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരൻ പിഴയായി നല്‍കണമെന്ന് വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ കരാര്‍ നിലവാരം കുറഞ്ഞ റോഡ് നിര്‍മ്മാണത്തിന് തടയിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ മുഖ്യമന്ത്രി പറഞ്ഞു.
Third Eye News Live
0