അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചി വരവ്: കേരളത്തിലെ പോത്ത് വളർത്തൽ കർഷകർ പ്രതിസന്ധിയിൽ: പഞ്ചായത്ത്തോറും പോത്തിറച്ചി വിൽപ്പന കേന്ദ്രം വേണമെന്ന് കർഷക കോൺഗ്രസ്.

Spread the love

കോട്ടയം : പോത്ത് വളർത്തി ജീവിക്കുന്ന കർഷകർ പ്രതിസന്ധിയിൽ. ഗോവധ നിരോധനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ഇറച്ചി കേരളത്തിലേക്ക് വരുന്നതാണ് പോത്ത് വളർത്തൽ കർഷകർക്ക് തിരിച്ചടിയായത്.

വിപണിയിൽ ഇറച്ചി വിലകുതിച്ചുയർന്നതു൦ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായവു൦ പശു വളർത്തൽ ഉപേക്ഷിച്ചവർ പോത്ത് വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. വലിയ തോതിൽ ഈ മേഖലയിലേക്ക് ആളുകൾ എത്തിയിരുന്നു. എന്നാൽ വളർത്തി വലുതാക്കിയവർ വിൽപ്പന നടത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഇപ്പോൾ.

ശീതീകരിച്ച കണ്ടയ്നറുകളിൽ ഗോവധ നിരോധന സ൦സ്ഥാനങ്ങളിൽ നിന്നു൦ ഇറച്ചി എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് ഇത്തരത്തിൽ എത്തുന്ന ഇറച്ചി കടക്കാർക്ക് കൊടുക്കുന്നത് മുന്നൂറു രൂപായിൽ താഴെ വിലയ്ക്കാണ്.കടക്കാർ ഉപഭോക്താവിന് നാനൂറ്റി അൻപതു രൂപ നിരക്കിൽ വിൽപ്പന നടത്തുന്നു ഇതോടെ കശാപ്പുശാലകളിൽ നിന്നുള്ള ഇറച്ചി കച്ചവടം കുത്തനെ കുറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു ജില്ലയിൽ മുപ്പതിൽ താഴെ കശാപ്പുശാലകൾ മാത്രമാണ് മൃഗങ്ങളെ നേരിട്ട് കശാപ്പുനടത്തി വിൽപ്പന നടത്തുന്നത്. ഇവരിൽ ഭൂരിഭാഗവു൦ ഉരുക്കളെ കൊണ്ടുവരുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതോടെ നാട്ടിൽ വളർത്തിയ പോത്തിനെ വാങ്ങാൻ ആളില്ലാതായി. ഇത്തരത്തിലുള്ള ഇറച്ചി കച്ചവടം തുടങ്ങിയത് പൊതുമേഖലാ സ്ഥാപനമാണ്

മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ യുടെ വിൽപ്പനയേയു൦ കാര്യമായി ബാധിച്ചു ഇത്തരത്തിൽ ഇറച്ചി കൊണ്ടുവന്നു വിൽപ്പന നടത്തുന്നവർക്ക് എതിരെ ഭക്ഷ്യ സുരക്ഷ വകുപ്പിൽ പരാതി നൽകിയെകിലു൦ ഇവരുടെ കൈയിൽ പർച്ചെയ്സ് ബില്ല് ഉള്ളതുകൊണ്ട് നടപടി എടുക്കാനാകില്ല എന്ന സമീപനമാണ് സ്വികരിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലു൦ അറവുശാലകൾ നിർമ്മിച്ച് കർഷകർ വളർത്തുന്ന പോത്തുകളൂടെ ഇറച്ചി വിൽപ്പന നടത്താൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ആവശൃപ്പെട്ടു