video
play-sharp-fill

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പോത്തിൻ കുട്ടികളിൽ ഗുരുതരമായ രോഗം: ഇവയെ വാങ്ങിയാൽ മറ്റു മൃഗങ്ങളിലേക്കും രോഗം പടരും: മൃഗസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കണ൦

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പോത്തിൻ കുട്ടികളിൽ ഗുരുതരമായ രോഗം: ഇവയെ വാങ്ങിയാൽ മറ്റു മൃഗങ്ങളിലേക്കും രോഗം പടരും: മൃഗസംരക്ഷണ വകുപ്പ് പരിശോധന കർശനമാക്കണ൦

Spread the love

കോട്ടയം : ചൂട്കൂടിയതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പോത്തിൻ കുട്ടികളിൽ തൈലേറിയ രോഗലക്ഷണങ്ങൾ വ്യാപകമായി കണ്ടുവരുന്ന സാഹചരൃത്തിൽ ഇത്തരം പോത്തിൻ കുട്ടികളെ സ൦സ്ഥാനത്തിനകതേക്ക് കടത്തുന്നതിന് മുൻപ് കർശന പരിശോധന നടത്തണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

കണ്ണുകൾ ചുവക്കുക, വായിൽനിന്നു നുരയും പതയു൦ വരിക ,തീറ്റ എടുക്കാതിരിക്കുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ രക്തപരിശോധനയിലൂടെ മിത്രമേ രോഗം നിർണ്ണയിക്കാനാരു.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിക്കുന്ന പോത്തിൻ കുട്ടികളിലാണ് ഇപ്പോൾ ഈ രോഗം കൂടുതലായി കാണുന്നത്. മാതാവിന്റെ പാൽ മൂന്നു മാസം എങ്കിലും കുടിച്ചാൽ മാത്രമേ കുട്ടികൾക്ക് പ്രതിരോധ ശേഷി ഉണ്ടാവുകയുള്ളു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.എന്നാൽ ഇവിടെ എത്തുന്ന പോത്തിൻകുട്ടികൾ ഇത്തരത്തിലുള്ളതല്ല. തൈലേറിയ രോഗം മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന രോഗമാണ്. പോത്തിൻകുട്ടികളെ അന്യ

സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ എത്തിച്ചാൽ ഉടനെ ആവശൃകാർക്ക് വിൽപ്പന നടത്തുകയാണ് പതിവ്. മഴ പെയ്ത് പൂല്ലു൦ കാടു൦ വളർന്നതോടെ നിരവധി ആളുകൾ പോത്തിൻ കുട്ടികളെ വാങ്ങാൻ തുടങ്ങിയിട്ടുണ്ട് .

സ൦സ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തിൽ വലിയ കുറവ് ഉള്ള സാഹചരൃത്തിൽ തൈലേറിയ രോഗം പടർന്നു പിടിക്കാതെ നേക്കേണ്ട മൃഗസംരക്ഷണ വകുപ്പ് നിസംഗത പാലിക്കുകയാണ് എന്ന ആക്ഷേപ൦ ശക്തമാണ്.