play-sharp-fill
തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ ഗുണ്ടാ ആക്രമണം: വീടും പച്ചക്കറി കടയും എറിഞ്ഞു തകർത്ത് വൃദ്ധമാതാവിനെയും പേരക്കുട്ടിയെയും ആക്രമിച്ച നാല് പ്രതികൾ പിടിയിൽ

തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ ഗുണ്ടാ ആക്രമണം: വീടും പച്ചക്കറി കടയും എറിഞ്ഞു തകർത്ത് വൃദ്ധമാതാവിനെയും പേരക്കുട്ടിയെയും ആക്രമിച്ച നാല് പ്രതികൾ പിടിയിൽ

ക്രൈം ഡെസ്ക്

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പച്ചക്കറി വാഹനവും വീടും എറിഞ്ഞു തകർത്ത ഗുണ്ടാ സംഘത്തിലെ നാലു പേർ പിടിയിൽ. ഗുണ്ടാ സംഘാംഗങ്ങളായ അയിരൂപ്പാറ സ്വദേശികളായ സുനിൽ കുമാർ (കുട്ടൻ – 44) , ശബരി (സ്റ്റീഫൻ – 35 ) , സ്വാമിയാർ മഠം സ്വദേശി ശ്രീജിത്ത് മോഹൻ (30) , മുരുക്കുംപുഴ സ്വദേശി സേവ്യർ വിൻസെൻ്റ് (32) എന്നിവരെയാണ് പോത്തൻകോട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വീടും കടയും അടിച്ച തകർത്ത സംഘം വൃദ്ധമാതാവിനെയും പേരക്കുട്ടിയെയും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് ഗുണ്ടാ സംഘം അക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചക്കറിക്കച്ചവടക്കാരനായ അനിൽ കുമാറിന്റെ വാഹനവും വീടിന്റെ ജനൽ ചില്ലുകളും തകർത്തു. വീട്ടിലുണ്ടായിരുന്ന പതിമൂന്നായിരം രൂപയും സംഘം കവർന്നു.

പുറത്തെ ശബ്ദം കേട്ട് ഇറങ്ങിയ അനിൽ കുമാറിന്റെ മാതാവ് ബേബി (73) സഹോദരീ പുത്രൻ ആനന്ദ് (22) അയൽവാസി ശശി എന്നിവരെയാണ് മർദ്ദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ഗുണ്ടാ സംഘമാണ് അക്രമണം നടത്തിയത്.

മാസങ്ങൾക്കു മുൻപ് പട്ടത്ത് ബോംബു നിർമ്മാണത്തിനിടെ പടക്കം പൊട്ടി കൈ തകർന്ന സ്റ്റീഫന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം പോത്തൻകോട്ടെ ബാറിലും സംഘം അക്രമം നടത്തിയിരുന്നു.

സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന
പോത്തൻകോട് പൊലീസ് അന്വേഷണമാരംഭിച്ചു