ഉരുളക്കിഴങ്ങ് കൊണ്ടൊരു പറാത്ത തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ; റെസിപ്പി ഇതാ

Spread the love

കോട്ടയം: പോഷക സമൃദ്ധവും സ്വാദിഷ്ഠവുമായ ഒരു ഇന്ത്യൻ പ്രഭാത-ഭക്ഷണമാണ് ആലൂ പൊറോട്ട. എല്ലാവരുടെയും പ്രിയ വിഭവമായ ആലൂ പൊറോട്ട തയ്യാറാകുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

ഗോതമ്ബ് പൊടി
മുളകുപൊടി
ഗരം മസാല
ഉപ്പ്
ഓയില്‍
ഉരുള കിഴങ്ങ്
മല്ലിയില
ഇഞ്ചി
വലിയ ഉള്ളി
വെളുത്തുള്ളി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ഗോതമ്പ് പൊടിയും വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ് ആയി തുടങ്ങുമ്ബോള്‍ അതിലേക്ക് എടുത്തുവച്ച ഓയില്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക. ശേഷം ഫില്ലിംഗ്‌സ് തയ്യാറക്കാന്‍ ഉരുളക്കിഴങ്ങ് ആവിയില്‍ വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ശേഷം മുളകുപൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും മല്ലിയില, വലിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവ അതിലേക്ക് ചേര്‍ത്ത് കൈ ഉപയോഗിച്ച്‌ മിക്‌സ് ചെയ്യുക. ശേഷം ചപ്പാത്തി മാവ് വലിയ ഉരുളകള്‍ ആക്കി മാറ്റി വക്കുക. അതില്‍ ഒരു വലിയ ഉരുള എടുത്ത് പൊടിയില്‍ മുക്കി വട്ടത്തില്‍ പരത്തി എടുത്ത ശേഷം അത് കുഴിച്ച്‌ ഒരു ഉരുള ഫില്ലിംഗ് വക്കണം. ശേഷം മാവ് കൊണ്ട് ഫിലിംങ് കവര്‍ ചെയ്ത ശേഷം വീണ്ടും ചപ്പാത്തി പലകയില്‍ വച്ച്‌ പതുക്കെ പരത്തി എടുക്കണം. ഫില്ലിങ്ങ്‌സ് പുറത്ത് വരാത്ത രീതിയില്‍ വേണം പരത്തി എടുക്കാന്‍. ശേഷം അടുപ്പത്ത് ഒരു പാന്‍ വച്ച്‌ ചൂടാകുമ്പോള്‍ പരത്തി വച്ച പറാത്ത ചുട്ട് എടുക്കാവുന്നതാണ്. വെന്ത് കഴിഞ്ഞാല്‍ ഇതിന്റെ മുകളില്‍ അല്‍പം വെണ്ണ അല്ലെങ്കില്‍ നെയ്യ് പുരട്ടി എടുക്കാം.