പത്തിരിക്കും ഇടിയപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ ഒരു ഉരുളക്കിഴങ്ങ് സ്റ്റു ആയാലോ? രുചികരമായി ഉരുളക്കിഴങ്ങ് സ്റ്റു റെസിപ്പി ഇതാ

Spread the love

കോട്ടയം: പത്തിരിക്കും ഇടിയപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ ഒരു ഉരുളക്കിഴങ്ങ് സ്റ്റു ആയാലോ? രുചികരമായി ഉരുളക്കിഴങ്ങ് സ്റ്റു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

ഉരുളക്കിഴങ്ങ് – 4
സവാള – 4
പച്ചമുളക് – എരുവിന് ആവശ്യമായത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
തേങ്ങ – 1
ഉപ്പു – ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുളക്കിഴങ്ങും സവാളയും തൊലി കളഞ്ഞു ചതുര കഷ്ണങ്ങളായി നുറുക്കി, മുളക് കീറി ഇട്ടു, ഇഞ്ചിയും ഇട്ടു, അല്പം വെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് കുക്കറില്‍ നന്നായി വേവിക്കുക. വെന്തു കഴിയുമ്പോള്‍ വെള്ളം വറ്റിയിട്ടുണ്ടാകണം. ഒരു തവി കൊണ്ട് കഷ്ണങ്ങള്‍ ചെറുതായി കുത്തി ഉടക്കുക. അതിലേക്കു 1 തേങ്ങയുടെ പാല്‍ ചേർത്ത് കറിവേപ്പിലയും ഇട്ടു തിളപ്പിക്കുക. പാല്‍ ഒഴിച്ച്‌ കഴിഞ്ഞാല്‍ ഇളക്കിക്കൊണ്ടേയിരിക്കണം. ചെറുതായി തിള വരുമ്പോഴേ തീ കെടുത്തുക.