play-sharp-fill
സവോളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു ; കിലോയ്ക്ക് 75 രൂപവരെ

സവോളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു ; കിലോയ്ക്ക് 75 രൂപവരെ

 

സ്വന്തം ലേഖിക

ന്യൂഡൽഹി: സവാളയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഉരുളക്കിഴങ്ങിനും വില കുതിച്ചുയരുകയാണ്. ഡൽഹിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങിന്റെ വില 75 ശതമാനം ഉയർന്നു. കൊൽക്കത്തയിലും മറ്റ് പ്രധാന നഗരങ്ങളിലും ഉരുളക്കിഴങ്ങിന്റെ വില രണ്ടു മടങ്ങായി കൂടിയിട്ടുണ്ട്.

ഉരുളക്കിഴങ്ങിന്റെ ചില്ലറ വിൽപ്പനയിൽ വിലവർദ്ധനവ് പല നഗരങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഒരു കിലോയ്ക്ക് ഡൽഹിയിൽ 18 രൂപ വാങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 32 രൂപയാണ്. ഡൽഹിയുടെ ചിലയിടങ്ങളിൽ 40 രൂപ വരെയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊൽക്കത്തയിൽ 12 രൂപയായിരുന്ന ഉരുളക്കിഴങ്ങിന്റെ വില 24 രൂപയിലേക്ക് ഉയർന്നു. മുംബൈയിൽ 27 രൂപയായിരുന്നത് 32 ലേക്കും ഉയർന്നിരിക്കുകയാണ്.

ഉരുളക്കിഴങ്ങ് കൃഷി ഏറ്റവും കൂടുതൽ നടക്കുന്ന പഞ്ചാബിലും യുപിയിലും പശ്ചിമബംഗാളിലും അപ്രതീക്ഷിതമായി ഉണ്ടായ മഴയിൽ കൃഷി നശിച്ചതോടെ വിളവെടുപ്പ് കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ സവോള വില കൂടിയതുപോലെ ഉരുളക്കിഴങ്ങ് വില കൂടില്ലെന്നും അടുത്താഴ്ചയോ പത്തുദിവസത്തിനുള്ളിലോ പുതിയ സ്റ്റോക്ക് വരുന്നതോടെ വില
ഇടിയുമെന്നാണ് അധികൃതർ പറയുന്നത്.

Tags :