കൊതിയൂറും ഉരുളക്കിഴങ്ങ് ഫ്രൈ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ?; റെസിപ്പി ഇതാ

Spread the love

 

ഉരുളക്കിഴങ്ങ് ഫ്രൈ ഇഷ്ട്ടമല്ലാത്തവരായി ആരുമില്ല അല്ലേ? എന്നാൽ ടേസ്റ്റി യായ ഒരു ഉരുളക്കിഴങ്ങ് ഫ്രൈ റെസിപ്പി നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

ഇരുളക്കിഴങ്ങ് ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ- ആവശ്യത്തിന്

കടുക്- ഒരു നുള്ള്

ജീരകം- കാല്‍ ടീസ്പൂണ്‍

ഗരം മസാല- ഒരു ടീസ്പൂണ്‍

മഞ്ഞള്‍ പൊടി- ഒരു ടീസ്പൂണ്‍

മുളകുപൊടി- ഒരു ടീസ്പൂണ്‍

വെളുത്തുള്ളി- ഒരു പിടി

ഉപ്പ്- ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം:

 

ആദ്യമായി ഉരുളക്കിഴങ്ങ് കഴുകി നീളത്തില്‍ അരിഞ്ഞെടുക്കുക.

ഇനിയൊരു ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച്‌ ചൂടാക്കുക. ശേഷം വെളിച്ചെണ്ണ ഒഴിക്കാം. ഇത് ചൂടായി വരുമ്ബോള്‍ കടുകും, ജീരകവും ഇട്ട് പൊട്ടിച്ചെടുക്കുക. പിന്നീട് ഒരു പിടി അളവില്‍ വെളുത്തുള്ളി കൂടി ചേര്‍ത്തു കൊടുക്കണം. ഇത് നല്ലരീതിയില്‍ ഇളക്കണം. ഏകദേശം ഇത് മൂത്ത് വരുമ്ബോള്‍ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഉരുളക്കിഴങ്ങ് ചേർത്തതിന് പിന്നാലെ ആവശ്യത്തിന് ഉപ്പ് കൂടി കൂടി ചേർത്ത് കൊടുക്കണം.ഇനിയിത് വേവിക്കാം.

കിഴങ്ങ് നല്ലതു പോലെ വെന്തു തുടങ്ങുമ്ബോള്‍ ഒരു ടീസ്പൂണ്‍ അളവില്‍ മുളകുപൊടി, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, കാല്‍ ടീസ്പൂണ്‍ ജീരകം പൊടിച്ചത്, ഗരം മസാല എന്നിവ ചേര്‍ക്കാം.ഇനി പാത്രം വീണ്ടും അടച്ചുവെച്ച്‌ വേവിക്കണം. ഏറ്റവും ഒടുവിലായി അല്‍പ്പം കറിവേപ്പില കൂടി ഇതിലേക്ക് ചേർക്കാം.ഇനിയിത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. മല്ലിയില അടക്കം വിതറി ഇത് അലങ്കരിക്കാം.ഇതോടെ സ്വാദൂറും പൊട്ടറ്റോ ഫ്രൈ റെഡി. സോസടക്കം കൂട്ടി ഇതിനി കഴിക്കാം.