play-sharp-fill
പോഷക സമ്പുഷ്ട്ടമാണ് ഉരുളക്കിഴങ്ങ്; ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

പോഷക സമ്പുഷ്ട്ടമാണ് ഉരുളക്കിഴങ്ങ്; ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍

പോഷകഗുണങ്ങളാല്‍ സമ്പുഷ്ട്ടമാണ് ഉരുളക്കിഴങ്ങ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാല്‍ സമൃദ്ധമാണിത്.കൂടാതെ നിരവധി പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.100 ഗ്രാം ഉരുളക്കിഴങ്ങില്‍ 0.1 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ.

ഉരുളക്കിഴങ്ങിനെ അപേക്ഷിച്ച്‌ ബ്രോക്കോളിക്കും ചോളത്തിനും 100 ഗ്രാം കൊഴുപ്പ് കൂടുതലാണ്. 100 ഗ്രാം ഉരുളക്കിഴങ്ങില്‍ 110 കലോറി മാത്രമാണുള്ളത്, കൂടാതെ ഉരുളക്കിഴങ്ങില്‍ കൊഴുപ്പും സോഡിയവും കൊളസ്ട്രോളും ഇല്ല. ഉരുളക്കിഴങ്ങിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് ശരീരം തടിപ്പിക്കാനും തൂക്കം വർദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ സെല്ലിന്റെ വളർച്ച തടയും.

ആരോഗ്യവും സൗന്ദര്യവുമുള്ള ചർമം സ്വന്തമാക്കാൻ ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു.

ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ധാരാളം വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്റെ പ്രവർത്തനത്തെ (സിങ്ക്, ഫോസ്ഫറസ്, ബി കോംപ്ലക്സ് ഉള്‍പ്പെടെ) ഗുണപരമായി ബാധിക്കുന്നു. നാഡീസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ബി 6 വളരെ പ്രധാനമാണ്.

ഉരുളക്കിഴങ്ങില്‍ ഗണ്യമായ അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

ശാരീരിക വ്യായാമത്തിനു ശേഷമുള്ള ക്ഷീണമകറ്റാനും മസിലുകളുടെ വളർച്ചയ്ക്കും ഉരുളക്കിഴങ്ങില്‍ ഏറെയളവില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് സഹായിക്കും.

ഉരുളക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ അവഗണിക്കാൻ കഴിയില്ലെങ്കിലും, പ്രമേഹരോഗികള്‍ ഉരുളക്കിഴങ്ങ് ജാഗ്രതയോടെ കഴിക്കണം, കാരണം അവയ്ക്ക് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കഴിയും.