play-sharp-fill
തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 86 ആധാർ കാർഡുകൾ ; പോസ്റ്റ്മാന്റെ വീട് പരിശോധനയിൽ കണ്ടെത്തിയത് വിതരണം ചെയ്യാത്ത ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ

തോട്ടിൽ ഉപേക്ഷിച്ച നിലയിൽ 86 ആധാർ കാർഡുകൾ ; പോസ്റ്റ്മാന്റെ വീട് പരിശോധനയിൽ കണ്ടെത്തിയത് വിതരണം ചെയ്യാത്ത ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ

സ്വന്തം ലേഖകൻ

പരപ്പനങ്ങാടി : 86 ആധാർ കാർഡുകൾ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്നാണ് ആധാർ കാർഡുകൾ കണ്ടെത്തിയത്.

കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോൾ ആധാർ കാർഡുകളുടെ പോസ്റ്റൽ ഉരുപ്പടികൾ കണ്ടു കിട്ടുകയായിരുന്നു. യാത്രക്കാരാണ് ആധാർ കാർഡുകളുടെ ശേഖരം പരപ്പനങ്ങാടി പൊലീസിൽ ഏൽപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആധാർ കാർഡുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. നാട്ടുകാർ നൽകിയ പരാതിയെതുടർന്ന് പോസ്റ്റ്മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിതരണം ചെയ്യാത്ത ചാക്ക് കണക്കിന് പോസ്റ്റൽ ഉരുപ്പടികൾ കണ്ടെത്തി.

പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫീസിലെ ശിപായി പോസ്റ്റ്മാൻ മോഹനചന്ദ്രന്റെ വീട്ടിൽ നിന്നാണ് ഉരുപ്പടികൾ കണ്ടെത്തിയത്. നിരവധിയാളുകൾ ആധാർ കാർഡ് അടക്കമുള്ള രേഖകൾക്ക് അപേക്ഷിച്ച് കാത്തിരിക്കുമ്‌ബോഴാണ് ഇവ കണ്ടെത്തിയത്. ഇത്തരം വിഷയത്തെ തുടർന്നുള്ള ആശങ്കകൾ പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.