
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഐപിപിബി പുതുതായി 348 ഒഴിവുകളിലേക്ക് ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് വിജ്ഞാപനമിറക്കി.
ബാങ്കിന് കീഴില്‍ ഡയറക്ട് സെയില്‍സ് വിഭാഗത്തിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബര്‍ 10
തസ്തികയും ഒഴിവുകളും
പോസ്റ്റ് ഓഫീസ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ഗ്രാമീണ്‍ ഡാക് സേവക് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 348 ഒഴിവുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ ഇടുക്കി, തിരുവനന്തപുരം, വയനാട്, പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഒഴിവ് വന്നിട്ടുള്ളത്.
പ്രായപരിധി
20 വയസ് മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. പ്രായം 01.08.2025 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമയത്ത് തന്നെ 700 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഗ്രാമീണ്‍ ഡാക് സേവക് തിരഞ്ഞെടുക്കുക. ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക. തന്നിരിക്കുന്ന അപേക്ഷ ലിങ്ക് മുഖേന ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 29 ആണ് അവസാന തീയതി.
അപേക്ഷ: https://ibpsonline.ibps.in/ippblaug25/