
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി നിയമിച്ച ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജീവനക്കാർ, ഇലക്ഷൻ വിഭാഗം ജീവനക്കാർ, ഒബ്സർവർമാർ, സെക്ടറല്‍ ഓഫീസർമാർ, ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്.
തെരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കമ്മീഷൻ ഇന്നലെ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ആകെ 75,632 സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയില്‍ ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുമാണുള്ളത്. സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുകയും സ്വതന്ത്രർക്കടക്കം ചിഹ്നം അനുവദിക്കുകയും ചെയ്തതോടെ ഇന്നലെ മുതല്‍ സ്ഥാനാർഥികള്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.



