വെറും പത്താം ക്ലാസ് യോ​ഗ്യതയിൽ കേന്ദ്ര സർക്കാർ ജോലിനേടാം;നാളെയാണ് ലാസ്റ്റ് ഡേറ്റ്; തപാൽ വകുപ്പിൽ ​ജിഡിഎസ് റിക്രൂട്ട്മെന്റ്; കേരളത്തിൽ 1691 ഒഴിവുകൾ

Spread the love

വെറും പത്താം ക്ലാസ് യോ​ഗ്യതയിൽ സ്ഥിര കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള സുവർണാവസരം. അതുകൊണ്ട് കഴിയുന്നതും എത്രയും വേ​ഗം അപേക്ഷ പൂർത്തിയാക്കുക.

video
play-sharp-fill

തപാൽ വകുപ്പിന് കീഴിൽ ​ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനുള്ള അവസരം നാളെ തീരും. ഫെബ്രുവരി 14ന് മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണം. രാജ്യമൊട്ടാകെ 28470 ഒഴിവുകളും, കേരളത്തിൽ 1691 ഒഴിവുകളുമാണ് വന്നിട്ടുള്ളത്.

കഴിഞ്ഞ വർഷവും കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിരവധി നിയമനങ്ങൾ നടന്നിട്ടുണ്ട്. ഇത്തവണയും കേരളത്തിൽ ആയിരത്തിലധികം ഒഴിവുകൾ വന്നിട്ടുണ്ട്.
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM) റിക്രൂട്ട്‌മെന്റ്.
28,740 ഒഴിവുകളിലേക്കാണ് ഇത്തവണ നിയമനം. കേരള സർക്കിളിൽ ഏകദേശം 1691 ഒഴിവുകളാണ് വന്നിട്ടുള്ളത്.

പ്രായപരിധി

18നും 40 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസിക്കാർക്ക് 3 വർഷവും വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത ബോർഡിന് കീഴിൽ പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷ (മലയാളം) പഠിച്ചിരിക്കണം.

ശമ്പളം

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ = 12,000 രൂപമുതൽ 29,380 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ / ഡാക് സേവക് = 10,000 രൂപമുതൽ 24,470 രൂപവരെ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്

പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം. പരീക്ഷയോ, ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ത്യൻ തപാൽ വകുപ്പിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ https://www.indiapost.gov.in സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോർട്ടൽ മുഖേന അപേക്ഷ പൂർത്തിയാക്കണം. ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് അപേക്ഷ ഫീസില്ല. ഒഫീഷ്യൽ വെബ്‌സൈറ്റ് ഉടൻ തന്നെ പുറത്തിറങ്ങും.

വെബ്‌സൈറ്റ്: https://www.indiapost.gov.in

ApplY; https://indiapost.gov.in/gdsonlineengagement