പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം; ജിഡിഎസ് റിക്രൂട്ട്‌മെന്റ്2026 ആരംഭിച്ചു; 28740 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: 23 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 28,740 തസ്തികകളിലേക്ക് ഇന്ത്യ പോസ്റ്റ്, ജിഡിഎസ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചു.

video
play-sharp-fill

ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വസിക്കുന്ന, സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന, അഭ്യസ്തവിദ്യര്‍ക്ക് മികച്ച അവസരമാണിത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് indiapostgdsonline.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14, 2026.

യോഗ്യത

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണിതവും ഇംഗ്ലീഷും നിര്‍ബന്ധിത വിഷയങ്ങളായെടുത്ത്, അംഗീകൃത ബോര്‍ഡില്‍ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടര്‍, പ്രാദേശിക ഭാഷാ പരിജ്ഞാനം ആവശ്യമാണ്.

ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2026: അപേക്ഷാ ഘട്ടങ്ങള്‍

ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: indiapostgdsonline.gov.in
വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങള്‍ പൂരിപ്പിച്ച്‌ രജിസ്റ്റര്‍ ചെയ്യുക
ശരിയായ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടച്ച്‌ ഫോം സമര്‍പ്പിക്കുക
ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷ സേവ് ചെയ്യുക അല്ലെങ്കില്‍ പ്രിന്റ് ചെയ്യുക
പ്രധാന തീയതികള്‍

തിരുത്തല്‍ വിന്‍ഡോ ഫെബ്രുവരി 18, 19 തീയതികളില്‍ തുറക്കും. ആദ്യ മെറിറ്റ് ലിസ്റ്റ് 2026 ഫെബ്രുവരി 28 നാകും പുറത്തിറങ്ങുക. കേരളത്തില്‍ 1,691 ഒഴിവുകളാണ് റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്.

ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2026: സംസ്ഥാന തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങള്‍

ആന്ധ്രപ്രദേശ്-1,060

അസം- 639

ബീഹാര്‍- 1,347

ഛത്തീസ്ഗഡ് -1,155

ഡല്‍ഹി- 42

ഗുജറാത്ത് -1,830

ഹരിയാന -270

ഹിമാചല്‍ പ്രദേശ്- 520

ജമ്മു കശ്മീര്‍- 267

ജാര്‍ഖണ്ഡ്- 908

കര്‍ണാടക- 1,023

കേരളം- 1,691

മധ്യപ്രദേശ് -2,120

മഹാരാഷ്ട്ര- 3,553

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍- 1,014

ഒഡീഷ- 1,191

പഞ്ചാബ് -262

രാജസ്ഥാന്‍- 634

തമിഴ്‌നാട് -2,009

തെലങ്കാന -609

ഉത്തര്‍പ്രദേശ്-3,169

ഉത്തരാഖണ്ഡ് -445

പശ്ചിമ ബംഗാള്‍-2,982

ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.