
പാറമ്പുഴ: നഗരപ്രദേശങ്ങളിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ നിർത്തലാക്കി സബ് പോസ്റ്റ് ഓഫീസുകൾ ലയിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പായിക്കാട് പോസ്റ്റ് ഓഫീസ് നിർത്തലാക്കുന്നതിനെതിരെ സർവ്വകക്ഷി പ്രതിഷേധ സമരം സംഘടിപ്പിക്കാൻ കുമാരനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
കുമാരനല്ലൂരില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പോസ്‌റ്റ് ഓഫീസിനെ കിലോമീറ്ററുകള്‍ സഞ്ചരിച്ചു ദൈനംദിനാവശ്യങ്ങള്‍ക്കു സമീപിക്കേണ്ട സ്‌ഥിതിയാണ് ഉണ്ടാകുന്നത്. വരുമാനത്തിലും ഇടപാടുകളിലും ജില്ലയില്‍ മുന്‍പന്തിയിലാണു പെരുമ്പായിക്കാട് പോസ്റ്റ് ഓഫീസ്.
കോട്ടയം നഗരസഭയുടെ 2, 3, 4, 5, 6, 53, വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പാറമ്പുഴ , സംക്രാന്തി, പള്ളിപ്പുറം, വട്ടമുകള്‍, നീലിമംഗലം, നട്ടാശേരി, ഏറ്റുമാനൂര്‍ നഗര സഭയിലെ അടിച്ചിറ, തെള്ളകം, പ്രദേശങ്ങളിലെ ആയിരക്കണക്കിനു വീട്ടുകാരുടെയും, സ്‌ഥാപനങ്ങളുടെയും, വ്യക്‌തികളുടെയും പാസ്‌പോര്‍ട്ട്, ആധാര്‍, ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, തുടങ്ങിയ എല്ലാ രേഖകളിലും മാറ്റം വരുത്തേണ്ടിവരുമെന്നു ജനങ്ങള്‍ ആശങ്കയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്പായിക്കാട് പോസ്റ്റ് ഓഫീസ് നിലനിര്‍ത്തുന്നതിനു മന്ത്രിമാര്‍ക്കും , ജനപ്രതിനിധികള്‍ക്കും, തപാല്‍ അധികൃതര്‍ക്കും നിവേദനം നല്‍കുന്നതിനും സര്‍വകക്ഷി ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിനും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി തീരുമാനിച്ചു.



