പട്ടാമ്പിയില്‍ ഗര്‍ഭിണിയുടെ മരണം; ആമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തില്‍ കയറി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Spread the love

പാലക്കാട്: പട്ടാമ്പിയില്‍ ഗര്‍ഭിണി മരിച്ചത് ആമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ശ്വാസകോശത്തില്‍ കയറിയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

video
play-sharp-fill

 

ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. ആമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം സംഭവിച്ചതാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് ഡിഎംഒ ടി വി റോഷിയും വ്യക്തമാക്കി.

 

 

 

 

യുവതി മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പരാതിയില്‍ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിജയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫെബ്രുവരി 16നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ നൗഷിജയെ പ്രസവത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നിന്നും യുവതിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.