കോവിഡനന്തര ചികിത്സാ നിരക്ക് നിശ്ചയിച്ചു: സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ; എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡിൽ പരമാവധി 2910 രൂപ

കോവിഡനന്തര ചികിത്സാ നിരക്ക് നിശ്ചയിച്ചു: സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ; എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡിൽ പരമാവധി 2910 രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ചു. സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം.

രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപ ഈടാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്.

ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐ.സി.യു-1500, വെന്റിലേറ്റർ ഉള്ള ഐ.സി.യു.വിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

കോവിഡനന്തര രോഗലക്ഷണങ്ങൾ, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകൾ എന്നിവയക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായവർക്ക് സർക്കാർ ആശുപത്രിയിൽ തുടർന്നും സൗജന്യചികിത്സ ലഭ്യമാകും.

സ്വകാര്യ ആശുപത്രി നിരക്ക്

ജനറൽ വാർഡ്

എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 2645

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 2910

ഹൈ ഡിപ്പൻഡൻസി യൂണിറ്റ്

എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 3795

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 4175

ഐ.സി.യു

എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 7800

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 8580

വെന്റിലേറ്ററോടുകൂടി ഐ.സി.യു.

എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 13,800

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 15,180