
കൊല്ലം:പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പോക്സോ അടക്കമുള്ള വകുപ്പുകളിൽ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും. കിളികൊല്ലൂര്‍ കന്നിമ്മേല്‍ ചേരിയില്‍ താമസിച്ചിരുന്ന ബിനു(38)വിനെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. കിളികൊല്ലൂര്‍ എസ്എച്ച്ഒ ആയിരുന്ന എന്‍. ഗിരീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ 17 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ ഒടുക്കിയാല്‍ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും ഈ തുകയ്ക്ക് പുറമേ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍നിന്നും അതിജീവിതയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും വിധിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.



