പോക്സോ കേസിൽ റിട്ട. എസ് ഐ അറസ്റ്റിൽ; നടപടി എട്ടു വയസ്സുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന്

Spread the love


സ്വന്തം ലേഖകൻ

ഫറോക്ക്: എട്ടു വയസ്സുള്ള ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായുള്ള രക്ഷിതാവിൻ്റെ പരാതിയിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്റെ പോലീസ് അറസ്റ്റു ചെയ്തു.

ഫറോക്ക് നഗരസഭയിൽ ഐ ഒ സി ഡിപ്പോയുടെ സമീപം പുറ്റെക്കാട് കെ ടി ഉണ്ണി (56) യെയാണ് ചൊവ്വാഴ്ച എസ്ഐ അബ്ബാസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് രക്ഷിതാവ് ഫറോക്ക് പോലീസിൽ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്ത് പ്രതിയെ ചൊവ്വാഴ്ച വീട്ടിൽ നിന്നും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഫറോക്ക് സ്റ്റേഷനിൽ എസ് ഐ ആയിരുന്ന പ്രതി ഉണ്ണി ഏതാനും മാസങ്ങൾക്ക് മുമ്പാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. ഇയാൾക്കെതിരെ മുമ്പും സമാന രീതിയിലുള്ള പരാതി ഉണ്ടായിരുന്നതായും വിവരമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.