ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥികളോട് ലൈം​ഗി​കാ​തി​ക്ര​മം;പോക്‌സോ കേസിൽ വിചാരണ നടക്കുന്നതിനിടെ വീണ്ടും പിടിയിൽ

Spread the love

കോഴിക്കോട്:പോക്‌സോ കേസിൽ വിചാരണ നടക്കുന്നതിനിടെ ബസ് യാത്രയ്ക്കിടെ വീണ്ടും വിദ്യാർത്ഥികളോട് ലൈം​ഗി​കാ​തി​ക്ര​മം പ്രതി പിടിയിൽ.കോഴിക്കോട് നരിക്കുനി സ്വദേശി മേലേപ്പാട്ട് വീട്ടിൽ അബ്ദുള്‍ കരീം (41) കുന്നമംഗലം പൊലീസിന്റെ പിടിയിലായത്.

സ്‌കൂളിലേക്ക് പോവുകയായിരുന്ന ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ബസ്സിൽ ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ചതാണ് സംഭവം.

യാത്രക്കാരനായിരുന്ന കരീം വിദ്യാര്‍ത്ഥിനികളെ ശരീരത്തിൽ കയറിപ്പിടിച്ചതായി പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുന്നമംഗലം ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർ നിധിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ ചേർന്ന് ഇയാളുടെ വീട്ടിൽ വച്ചാണ് അറസ്റ്റ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികൃതരുടെ അന്വേഷണത്തിൽ, കരീമിനെതിരെ 2019ൽ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് നിലവിലുണ്ടെന്ന് വ്യക്തമായി. ഈ കേസിൽ ഇയാൾക്കെതിരെ കോടതിയിൽ വിചാരണ നടക്കുകയാണ്.