9-വയസ്സുകാരന് ലൈംഗിക പീഡനം: ആസ്സാം സ്വദേശി അനിൽ എക്കയ്ക്ക് 60 വർഷം കഠിനതടവ്

Spread the love

കോട്ടയം: വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ആസ്സാം സ്വദേശിക്ക് 60 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു.

video
play-sharp-fill

2022 നവംബറിൽ ഏറ്റുമാനൂരിലെ സ്കൂൾ ഹോസ്റ്റലിലെ താൽക്കാലിക കെട്ടിടത്തിൽ വച്ച് 9 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ ആസ്സാം സ്വദേശി അനിൽ എക്ക (21) എന്നയാൾക്ക് 60 വർഷത്തെ കഠിന തടവും 30,000 രൂപ പിഴയും കോട്ടയം അതിവേഗ പോക്സോ കോടതി ജഡ്ജ്  സതീഷ് കുമാർ ശിക്ഷയായി വിധിച്ചു.

ഏറ്റുമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ SHO മാരായിരുന്ന രാജേഷ് കുമാർ C R, പ്രസാദ് ഏബ്രഹാം വർഗീസ് എന്നിവർ അന്വേഷണം നടത്തി പ്രതിക്ക് എതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: പോൾ കെ എബ്രഹാം പ്രോസിക്യൂഷന് വേണ്ടി ഹാജരായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group