video
play-sharp-fill

കൊറിയൻ കുതിപ്പിൽ കൊമ്പ്കുത്തി പറങ്കിപ്പട..! ജയിച്ചിട്ടും ഘാനയുടെ ശാപം സുവാരസിനെയും കൂട്ടരെയും വിട്ടൊഴിഞ്ഞില്ല; ഗ്രൂപ്പ് എച്ച് ൽ നിന്ന് പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് പോർച്ചുഗലും ദക്ഷിണകൊറിയയും

കൊറിയൻ കുതിപ്പിൽ കൊമ്പ്കുത്തി പറങ്കിപ്പട..! ജയിച്ചിട്ടും ഘാനയുടെ ശാപം സുവാരസിനെയും കൂട്ടരെയും വിട്ടൊഴിഞ്ഞില്ല; ഗ്രൂപ്പ് എച്ച് ൽ നിന്ന് പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് പോർച്ചുഗലും ദക്ഷിണകൊറിയയും

Spread the love

സ്വന്തം ലേഖകൻ

ദോഹ:ഗ്രൂപ്പ് എച്ചിലെ അവസാന മത്സരങ്ങളിലൊന്നിൽ പറങ്കിക്കപ്പൽ മുക്കി ദക്ഷിണ കൊറിയൻ പടയോട്ടം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഏഷ്യൻ ടീം വിജയിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായ് തോൽപ്പിച്ചു. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.

പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാർട്ടർ കാണാതെ പുറത്തായി.