ഫോണിൽ വിളിച്ച് അശ്ലീലം പറയുന്ന പൂവാലനെ വനിതാ പോലീസ് പൊക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം സ്വദേശിയായ യുവതിയുടെ നമ്പരിലേക്ക് നിരന്തരമായി അശ്ലീല മെസേജുകൾ അയച്ച് ശല്യം ചെയ്തുകൊണ്ടിരുന്ന യുവാവിനെ യുവതിയുടെ പരാതിയിന്മേൽ വനിതാ പോലീസ് പൊക്കി. ശല്യം സഹിക്ക വയ്യാതായതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. വനിതാ പോലീസ് മഫ്തിയിൽ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി യുവതിയുടെ ഫോണിൽ നിന്നു തന്നെ യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. യുവതിയുടെ നിർദ്ദേശാനുസരണം തിരുനക്കര സ്റ്റാൻഡിലെത്തിയ യുവാവിനെ വനിതാ പോലീസ് കൈയ്യോടെ പിടികൂടി. തമിഴ്നാട് സ്വദേശിയും നഗരത്തിലെ ഹോട്ടൽ ജീവനക്കാരനുമായ സെൽവരാജിനെയാണ് പിടികൂടിയത്.

തുടർന്ന് വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച പൂവാലനെ എസ്.ഐ എം.ജെ അരുൺ ചോദ്യം ചെയ്തു. യുവതി കേസ് വേണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് യുവാവിനെകൊണ്ട് യുവതിയുടെ കാലുപിടിച്ച് ക്ഷമ പറയിപ്പിക്കുകയും കർശനമായി താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ നിസ പി.എസ്, ബിന്ദു, അമ്പിളി എന്നിവർ ചേർന്നാണ് പൂവാലനെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group