മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശി ഒളിവിൽ; അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്

Spread the love

തിരുവനന്തപുരം: സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഒളിവിൽ. പരുത്തിപ്പള്ളി വനംവകുപ്പ് കേസെടുത്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഫെബ്രുവരി 28 മുതൽ പൊതുപരിപാടികളിലും ഹാജരായിട്ടില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും അധികൃതർ അറിയിച്ചു. ശശിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

video
play-sharp-fill

വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിൽ കയറിയ മുള്ളൻപന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊന്നുവെന്നാണ് ആരോപണം. എന്നാൽ വാഹനമിടിച്ച് ചത്തുകിടന്ന ജീവിക്ക് ജീവനുണ്ടോ എന്ന് പരിശോധിച്ചതാണെന്നുമാണ് ശശിയുടെ പ്രതികരണം.

വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം സംരക്ഷിത ജീവിയായ മുള്ളൻപന്നിയെ കൊല്ലുന്നത് ഗുരുതര കുറ്റമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group