പൊറാട്ട കഴിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; ഇല്ലങ്കിൽ പണി കിട്ടും

Spread the love

മലയാളികളുടെ പ്രിയ ഭക്ഷണമാണ് പൊറോട്ട. അതിലേക്ക് ബീഫ് കൂടെയുണ്ടെങ്കിൽ പറയുകയും വേണ്ട. ഒരുതവണയെങ്കിലും പൊറോട്ട കഴിക്കാത്ത മലയാളികള്‍ ഇല്ലെന്നുതന്നെ പറയാം.കനംകുറഞ്ഞ, മൃദുവായ, മൊരിഞ്ഞ പൊറോട്ട കൊച്ചുകുട്ടികള്‍ പോലും മൂക്കുമുട്ടെ തിന്നും. ഐറ്റം രുചികരമാണെങ്കിലും കൂടുതല്‍ കഴിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. മാസത്തില്‍ ഒന്നോ രണ്ടോ തവണമാത്രമേ പൊറോട്ട കഴിക്കാൻ പാടുള്ളൂ.

ദിവസവും പൊറോട്ട കഴിച്ചില്ലെങ്കിലും പൊറോട്ട കഴിച്ചശേഷം നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. പൊറോട്ടയും ഇറച്ചിയും തിന്നശേഷം ചായയും കാപ്പിയും കുടിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ദഹനപ്രശ്നങ്ങള്‍ ഉണ്ടാവാൻ ഇത് ഇടയാക്കും. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാനിൻ ആണ് വില്ലൻ. പൊറോട്ട പ്രേമികള്‍ക്ക് ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി, മലബന്ധം എന്നിവ ഉണ്ടാകുന്നതിന്റെ കാരണവും ടാനിനാണ്.

നല്ല വിശപ്പുള്ള സമയങ്ങളില്‍ പൊറോട്ട കഴിക്കാതിരിക്കുക. വിശപ്പ് വളരെപ്പെട്ടെന്ന് ശമിക്കുമെങ്കിലും ഇങ്ങനെ പതിവായി ചെയ്യുന്നത് പോഷക കുറവുണ്ടാക്കും. പൊറോട്ട കഴിച്ചയുടൻ കിടക്കുന്നതും ഒഴിവാക്കുക. ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി എന്നിവയ്ക്ക് ഇത് കാരണമാവാം. പൊറോട്ടയ്‌ക്കൊപ്പം പച്ചക്കറികള്‍ കഴിക്കാതിരിക്കുന്നതും പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാരുകള്‍ തീരെയില്ലാത്ത മൈദയാണ് പൊറോട്ടയിലെ പ്രധാന ഘടകം. അതിനാല്‍ത്തന്നെ ദഹിക്കാൻ ഏറെ പ്രയാസമാണ്. പൊറോട്ട കഴിച്ചശേഷം ദഹനത്തെ സഹായിക്കുന്ന എന്തെങ്കിലും കഴിക്കുന്നത് നന്നായിരിക്കും. ഹോട്ടലിലെ ക്യാഷ് കൗണ്ടറിനടുത്ത് പെരുംജീരകം വച്ചിരിക്കുന്നത് കണ്ടിട്ടില്ലേ?. പെരുംജീരകം ദഹനത്തെ സഹായിക്കുന്നതാണ്. അത് അല്പം കഴിച്ചാല്‍ ദഹനപ്രശ്നങ്ങളൊന്നും ഉണ്ടാവില്ല.