
ഇന്ത്യയുടെ ജനസംഖ്യ ഈ വർഷം 146.39 കോടിയിലേക്ക് എത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2025-ൽ ഇന്ത്യയിലെ ജനസംഖ്യ 146.39 കോടിയിലെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
2025 ഏപ്രിൽ മാസത്തെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 146.39 കോടിയും ചൈനയുടെ ജനസംഖ്യ 141.61 കോടിയുമാണ്. കൂടാതെ പുതിയ കണക്ക് അനുസരിച്ച്, രാജ്യത്തെ പ്രത്യുത്പാദന ശേഷി 2.1 ല്‍ നിന്നും 1.9 ആയി കുറഞ്ഞു. ഇന്ത്യൻ ജനസംഖ്യ അടുത്ത 40 വർഷത്തിനിടയില്‍ 170 കോടിയിലെത്തും. അതിനു ശേഷം ജനസംഖ്യയില്‍ വലിയ ഇടിവ് നേരിടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ ലോക ജനസംഖ്യ 823.2 കോടിയാണ്. ഇതിന്റെ 18% ഇന്ത്യയില്‍ ജീവിക്കുന്നു. 2021-ലെ സെൻസസ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിർത്തിവെച്ചിരുന്നു. ഇപ്പോള്‍, 2027 മാർച്ചിന് മുൻപ് പുതിയ സെൻസസ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുനൈറ്റഡ് നേഷൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യാ ഘടന
0 മുതല്‍ 14 വയസ്സുള്ളവർ 24%,
10 മുതല്‍ 19 വയസ്സുവരെ ഉള്ളവർ 17%
10 മുതല്‍ 24 വയസ്സുള്ളവർ 26%
15 മുതല്‍ 64 വയസ്സുള്ളവർ 68%
അതേസമയം, 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ 7% മാത്രമാണുള്ളത്, പക്ഷേ അടുത്ത വർഷങ്ങളിലായി ഈ ശതമാനം കൂടുമെന്ന് കണക്കാക്കുന്നു. ഇന്ത്യയിലെ ശരാശരി ആയുസ് പുരുഷന്മാർക്ക് 71 വയസ്സും സ്ത്രീകൾക്ക് 74 വയസ്സുമാണ്, എന്നാണ് യുകെ റിപ്പോർട്ട് നൽകുന്ന വിവരം.