കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നെന്ന റിപ്പോര്‍ട്ട് പുറത്ത്. 2011 ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍ കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ ജനസംഖ്യാകണക്ക്പുറത്തു വന്നിരിക്കുന്നത്.

സ്വന്തം ലേഖകൻ

1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേര്‍ന്ന് ആണ് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയത്.

മുൻ വര്‍ഷം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്ബോള്‍ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്. 10 വര്‍ഷം മുൻപ് 1000 പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇന്നത് 12 ആയി താഴ്ന്നു.

എന്നാല്‍ മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ല്‍ 7.17ല്‍ നിന്ന് ഒറ്റയടിക്ക് 9.66 ആയി ഉയര്‍ന്നു. കോവിഡ് മൂലമുണ്ടായ മരണങ്ങളാണ് ഇതിനു കാരണം.

Tags :