
അമയന്നൂരിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി തുടങ്ങി: നടപടി തേർഡ് ഐ വാർത്തയെ തുടർന്ന്
സ്വന്തം ലേഖകൻ
അമയന്നൂർ: ഇന്റഗ്രേറ്റഡ് പവർലൂമിൽ അയർക്കുന്നം പഞ്ചായത്ത് കൂട്ടി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു. ശുചിത്വ മിഷന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ പവർലൂമിൽ ഒരു മുറി വാടകക്ക് നല്കിയിരുന്നു.
അതും കവിഞ്ഞ് ഫാക്ടറിയുടെ വഴി അടച്ച് തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പവർലൂം ചെയർമാൻ ജോയിസ് കൊറ്റത്തിലിന്റെ നേതൃത്വത്തിലുള്ള ഭരണസമതി ജനപ്രതിനിധികൾ അടക്കമുള്ളവർ മുഖേന പഞ്ചായത്തിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ശുചിത്വ മിഷൻ സഹകരിക്കുന്നില്ല എന്ന കാരണത്താൽ മാലിന്യ നീക്കം തടസപ്പെട്ടിരുന്നു.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഫാക്ടറി പരിസരത്ത് ഒഴുകിപരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ നൂറോളം വരുന്ന തൊഴിലാളികൾ പരാതിയുമായി ചെയർമാനെ സമീപിച്ചിരുന്നു.
ചെയർമാന്റെ അഭ്യർത്ഥനപ്രകാരം
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു വിഷയത്തിൽ ഇടപെടുകയും മാലിന്യം നീക്കം ചെയ്യാൻ പ്രാരംഭനടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഒരാഴ്ച്ചക്കകം പൂർണ്ണമായും പ്ലാസ്റ്റിക് മാലിന്യം ഫാക്ടറി പരിസരത്ത് നിന്നും നീക്കം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നല്കിയ ആശ്വാസത്തിലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഗോഡൗൺ അടക്കം പ്രവർത്തിക്കുന്ന ഈ ഫാക്ടറിയിലെ തൊഴിലാളികൾ.