video
play-sharp-fill
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കുട്ടിയുടെ പിതാവിന്റേത് ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യം: കുട്ടിയുടെ പിതാവിന്റേത് ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വന്തം ലേഖിക

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് അഷ്‌കര്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ സമ്മേളനത്തിനെത്തിച്ച പി.എഫ്.ഐ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍ , മരട് ഡിവിഷന്‍ സെക്രട്ടറി നഹാസ് എന്നിവരും അറസ്റ്റിലായി. ഇവരെ നാളെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം ഇരട്ട നീതിയാണ് സംഭവത്തില്‍ നടക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശം ജനങ്ങളില്‍ നിന്ന് രക്ഷിക്കുക എന്ന ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

കുട്ടിയും പിതാവും നേരത്തെ മാധ്യമങ്ങളെ കണ്ടിരുന്നു. റാലിയില്‍ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്നും മുൻപും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതില്‍ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘വിളിച്ച മുദ്രാവാക്യങ്ങളുടെ അര്‍ഥം അറിയില്ല. ആരും വിളിക്കാന്‍ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എന്‍.ആര്‍.സിയുടെ പരിപാടിയില്‍ നിന്നാണ് മുദ്രാവാക്യം വിളിക്കാന്‍ പഠിച്ചത്. മുൻപും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തത്.