മുണ്ടക്കയത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത് തീവ്രവാദ സ്വഭാവമുള്ള കേസില്‍ എന്ന് റിപ്പോര്‍ട്ട്; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കേസുകളിലെ വകുപ്പുകള്‍; പ്രാദേശിക പൊലീസ് പോലും അറിയാതെ നടന്ന എന്‍ഐഎ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഞെട്ടിവിറച്ച് മലയോരത്തെ നാട്ടുകാര്‍; പോപ്പുലര്‍ ഫ്രണ്ട് ആരുടെ ഫ്രണ്ടാണെന്ന് ഉടനറിയാം..
സ്വന്തം ലേഖകന്‍
കോട്ടയം: മുണ്ടക്കയത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത് തീവ്രവാദ സ്വഭാവമുള്ള കേസിലാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുണ്ടക്കയത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ നിര്‍ണ്ണായകമായ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചതായാണ് സൂചന. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ അന്‍പത് കേന്ദ്രങ്ങളില്‍ ഒരേ സമയത്ത് എന്‍ഐഎ റെയ്ഡ് നടത്തിയതിന്റെ ഭാഗമായാണ് ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും വെളുപ്പിനെ റെയ്ഡ് നടന്നത്.
കേസുമായി ബന്ധപ്പെട്ട് മുണ്ടക്കയം, പെരുവന്താനം പ്രദേശങ്ങളില്‍ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്ന് വെളുപ്പിനെ രണ്ട് മണിക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ
പ്രവര്‍ത്തകനും വണ്ടന്‍പതാല്‍ സ്വദേശിയുമായ നജുമുദ്ദീന്റെ വീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവായ പെരുവന്താനം സ്വദേശിയേയും ഇതേസമയം അറസ്റ്റ് ചെയ്തു. പിടികൂടിയ നജുമുദ്ദീനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിനെ കുറിച്ചോ റെയ്ഡിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക പോലീസിനും വ്യക്തമല്ല. തീവ്രവാദ സ്വഭാവമുള്ള കേസില്‍ ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കു ബന്ധമുണ്ടെന്നാണ് സൂചന. രാജ്യദ്രോഹക്കേസുകളിലെ വകുപ്പുകളാണ് കേസില്‍ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.
അതേസമയം സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ റെയ്ഡ് നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പെരുവന്താനത്ത് നിന്നും ജില്ലാ നേതാവിന്റെ വിദ്യാര്‍ത്ഥിയായ മകനെ കസ്റ്റഡിയിലെടുത്തെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്‍ഐഎ സംഘത്തിന്റെ അറസ്റ്റിന്റെ സമയം നൂറുകണക്കിന് പ്രവര്‍ത്തകര്‍ വണ്ടന്‍ പതാലില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. റെയ്ഡ്ഡില്‍ വീടിനുള്ളില്‍ നിന്നും ഒന്നും കണ്ടെടുത്തില്ല എന്ന് എഴുതി വാങ്ങിച്ച ശേഷമാണ് എന്‍ഐഎ സംഘത്തെ പ്രതിഷേധക്കാര്‍ വിട്ടയച്ചത്.