video
play-sharp-fill
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 5ലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശി ജീവനൊടുക്കി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 5ലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശി ജീവനൊടുക്കി

സ്വന്തം ലേഖകന്‍

തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ ഗൃഹനാഥന്‍ ജീവനൊടുക്കി. അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം കൊക്കാട്ടുചിറ മുരുകഭവനില്‍ കെ. വിജയകുമാറാണ് (58) പുളിക്കീഴ് പാലത്തില്‍ നിന്ന് പമ്പാനദിയില്‍ ചാടി ആത്മഹത്യ ചെയ്തത്.

തിങ്കളാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരിയുടെ മധ്യഭാഗത്തുനിന്ന് നദിയിലേക്ക് ചാടുന്നത് കണ്ട ബൈക്ക് യാത്രികന്‍ പുളിക്കീഴ് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് നദിയില്‍ മുങ്ങിക്കൊണ്ടിരുന്ന വിജയകുമാറിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടമായതിനെത്തുടര്‍ന്ന് ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഏറെക്കാലം വിദേശത്തായിരുന്ന വിജയകുമാര്‍ അഞ്ച് വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യ: ജലജ. മക്കള്‍: വിദ്യ. മരുമകന്‍: രാജീവ്. സംസ്‌കാരം പിന്നീട്.