video
play-sharp-fill
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്:  കോട്ടയം ജില്ലയിലെ  പോപ്പുലര്‍ ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടാനും ആസ്തികള്‍ കണ്ടുകെട്ടാനും ജില്ലാ കളക്ടറുടെ ഉത്തരവ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: കോട്ടയം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടാനും ആസ്തികള്‍ കണ്ടുകെട്ടാനും ജില്ലാ കളക്ടറുടെ ഉത്തരവ്

സ്വന്തം ലേഖകൻ

കോട്ടയം: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെ ജില്ലയിലെ പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ മുഴുവൻ അടച്ച് പൂട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മുഴുവൻ അടച്ചു പൂട്ടാനാണ് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവിട്ടത്.

സംസ്ഥാനത്ത് ആദ്യമായി പോപ്പുലർ ഫിനാൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് ചങ്ങനാശേരിയിലായിരുന്നു. തുടർന്നാണ് റാന്നിയിൽ അടക്കം കേസുകൾ ഉണ്ടായത്. ഇതേ തുടർന്ന് എല്ലാ കേസുകളും റാന്നിയിലേയ്ക്ക് കൈമാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ മണർകാട് , ചങ്ങനാശേരി , കറുകച്ചാൽ എന്നിവിടങ്ങളിലാണ് പോപ്പുലർ ഫിനാൻസിന് ഷോറൂം ഉണ്ടായിരുന്നത്. ഈ ഷോറൂമുകൾ എല്ലാം കേസ് വന്നതിന് പിന്നാലെ തന്നെ പൂട്ടിയിരുന്നു. എന്നാൽ , മറ്റു ചില ഷോറൂമുകൾ ഇപ്പോഴും തുറന്ന് പ്രവർത്തിച്ചിരുന്നു.

കോട്ടയം ജില്ലയിൽ രണ്ടു കോടി രൂപയ്ക്ക് മുകളിലാണ് പോപ്പുലർ ഫിനാൻസ് തട്ടി എടുത്തിരിക്കുന്നത്. അഞ്ഞൂറോളം ആളുകളിൽ നിന്നാണ് പോപ്പുലർ ഫിനാൻസ് ഈ തുക തട്ടി എടുത്തിരിക്കുന്നത്. വ്യാപകമായ പരാതി പോപ്പുലർ ഫിനാൻസിനെതിരെ ജില്ലയിലും ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം പോപ്പുലർ ഫിനാൻസിൻ്റെ ജില്ലയിലെ ഓഫിസുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ചത്.