video
play-sharp-fill

പോപ്പുലർ ഫിനാൻസ് പൊട്ടുമെന്നു ആറു മാസം മുൻപ് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്റെ തന്തയ്ക്കു വിളിച്ചേനെ..! മുത്തൂറ്റും കൊശമറ്റവും അത്ര സേഫല്ല; ബൈജുസ്വാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

പോപ്പുലർ ഫിനാൻസ് പൊട്ടുമെന്നു ആറു മാസം മുൻപ് ഞാൻ പറഞ്ഞാൽ നിങ്ങൾ എന്റെ തന്തയ്ക്കു വിളിച്ചേനെ..! മുത്തൂറ്റും കൊശമറ്റവും അത്ര സേഫല്ല; ബൈജുസ്വാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പോപ്പുലർ ഫിനാൻസ് എന്ന പത്തനംതിട്ടയിലെ തട്ടിപ്പു സ്ഥാപനം പൊട്ടിയതാണ് രണ്ടു ദിവസമായി കോട്ടയത്ത് അടക്കം വാർത്ത. കോട്ടയം ജില്ലയിൽ മൂന്നു കോടിരൂപയാണ് പലരിൽ നിന്നായി സംഘം തട്ടിയെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി പറയുകയാണ് ഫെയ്‌സ്ബുക്കിൽ ബൈജു സ്വാമിയെന്ന പേരിൽ സാമ്പത്തിക വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി.

ഇദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കു വയ്ക്കുന്ന സാമ്പത്തിക വിശകലനങ്ങൾ പലപ്പോഴും വൈറലായി മാറുന്നുമുണ്ട്. ഇതിനിടെയാണ് ഇപ്പോൾ പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ തട്ടിപ്പു സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ എത്തിയതും വൈറലായി മാറിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ കുറേ ദിവസങ്ങൾ ആയിട്ട് ഞാൻ മിനി മുത്തൂറ്റിൽ ഡിപ്പോസിറ്റ് ചെയ്തു, കോശമറ്റത്തിൽ ഡിപ്പോസിറ്റ് ചെയ്തു, പോപ്പുലർ ഫിനാൻസ് പോലെ ഇതും പൊട്ടുമോ എന്നൊക്കെ കുറേ ചോദ്യങ്ങൾ.. എന്റെ കാശ് ഈ സാഹചര്യത്തിൽ തിരികെ കിട്ടാൻ എന്ത് ചെയ്യണം എന്നൊക്കെ ചോദ്യങ്ങൾ. എല്ലാവർക്കുമായി മറുപടി പറയാം.

അവർ പൊട്ടുമോഎന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പോപ്പുലർ ഫിനാൻസ് പൊട്ടുമെന്ന് ആറു മാസം മുൻപ് പറഞ്ഞാൽ എന്റെ തന്തക്കു വിളിച്ചേനെ കുറേ ആളുകൾ.

ഇവരൊക്കെ ഇപ്പോൾ വൻ ലാഭം പലിശയിലൂടെ ഉണ്ടാക്കുന്നെന്ന് പൊതുവെ പറയാം. പക്ഷേ സ്വർണ പണയം എന്ന ബിസിനസ് അടുത്ത കുറേ വർഷം കഴിയുമ്പോൾ വൻ പ്രതിസന്ധിയിൽ എത്തുമെന്ന് ഉറപ്പാണ്. ഇവർ പറയുന്നത് പോലെ ഇന്ത്യയിൽ 40000 ടൺ ഹൗസ് ഹോൾഡ് ജുവല്ലറി ഉണ്ട്, അതിലെ 10% പോലും വൻ സാധ്യത ആണ് എന്നതൊക്കെ പച്ചാളം സരോജ് കുമാറിനോട് പറയുന്ന പൊറോട്ട കഥ ആണ്.

ഈ ബിസിനസ് നിന്നു പോകുമെന്നല്ല ഞാൻ പറയുന്നത്. മറിച്ച് ഇവരുടെയൊക്കെ കൊള്ള പലിശ വാങ്ങിയുള്ള ഗ്രാമീണരേ കൊല്ലുന്ന ബിസിനസ് മോഡലിന് ബ്രെയ്ക് ഇടാൻ റിസേർവ് ബാങ്കും കേന്ദ്ര സംസ്ഥാന സർക്കാറുകളും നിർബന്ധിതർ ആകും. പണ്ട് മൈക്രോ ഫിനാൻസിൽ എസ്.കെ.എസ് മൈക്രോ ഫിനാൻസ് 120% വാർഷിക പലിശ വാങ്ങി പാവങ്ങളെ വേട്ടയാടുമ്പോൾ സുപ്രീം കോടതിയിൽ വന്ന പില്ലിൽ ആന്ധ്ര സർക്കാരിനോട് ഇന്റെരെസ്റ്റ് ക്യാപ് വെയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ആ കൊള്ളക്ക് ശമനം ആയിരുന്നു. ഇതൊക്കെ മനസിലായ റെഡ് മുത്തൂറ്റ് അവരുടെ ബിസിനസ് മോഡലിൽ ഹൗസിംങ് ഫിനാൻസ് പോലെയുള്ള ലോ യീൽഡിങ് ലോങ്ങ് ടെനൂർ ലോൺ പ്രോഡക്റ്റ് ഷിഫ്റ്റ് നടത്തുന്നു. അവരാണല്ലോ സ്വർണ പണയ വിപണിയിലെ റിലൈൻസ്.

അക്കാര്യങ്ങൾ കൂടാതെ ഇന്ത്യയിൽ അടുത്ത ഘട്ടത്തിൽ വരാനിരിക്കുന്ന ബിഗ് ബാങ് ബാങ്കിംഗ് റെഫോംസ് ഇവരെയൊക്കെ അപ്രസക്തമാക്കും. അത് വിശദമായി പുറകെ വേറെ പോസ്റ്റായി എഴുതാം.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പോലെ നിങ്ങളുടെ കാശ് പോകാതെയിരിക്കാൻ ഇപ്പോൾ നിക്ഷേപം നടത്തിയ കാശ് പിൻവലിക്കണം എങ്കിൽ താഴെ പറയുന്നത് ചെയ്യുക.

നിങ്ങളുടെ കയ്യിൽ ഇപ്പോളുള്ള സീരീസ് എൻ.സി.ഡി മെച്വർ ചെയ്യുന്ന ഡേറ്റ് നോക്കുക. അതിന് ശേഷം പുനർ നിക്ഷേപം നടത്തുന്നില്ല, നിങ്ങളുടെ നിയുക്ത ബാങ്ക് അക്കൗണ്ടിൽ മെച്വർ ചെയ്യുമ്പോൾ നിക്ഷേപം ഉണ്ടാകണം എന്നും ഇല്ലാത്ത പക്ഷം റിസേർവ് ബാങ്കിന്റെ എൻ.ബി.എഫ്.സി സൂപ്പർ വിഷൻ ഡിവിഷൻ വഴി നിയമ നടപടികൾ സ്വീകരിക്കും നിങ്ങൾ അറിയാതെ പുനർ നിക്ഷേപം നടത്തരുത് എന്നും ആ സ്ഥാപനത്തിന്റെ എൻ.സി.ഡി കംപ്ലയിൻസ് ഓഫിസർ എം.ഡി എന്നിവർക്കും എൻ.സി.സി ട്രസ്റ്റീയ്ക്കും രജിസ്റ്റർഡ് ലെറ്റർ അയക്കുക. ആ കോപി കയ്യിൽ വെയ്ക്കുക. എത്ര പ്രലോഭനം ഉണ്ടായാലും ആരൊക്ക വാഗ്ദാനം തന്നാലും പുനർ നിക്ഷേപം കൂടിയ പലിശക്ക് പോലും നിക്ഷേപിക്കില്ല എന്ന തീരുമാനം എടുക്കുക.

പിന്നെ ഞാൻ എവിടെ നിക്ഷേപം നടത്തും എന്ന ചോദ്യത്തിന് നിങ്ങളുടെ സുരക്ഷിതത്വം നോക്കി സ്വയം തീരുമാനം എടുക്കുക എന്നേ മറുപടി ഉള്ളൂ. ഇതിലൊക്കെ കാശ് ഇട്ട് കരയുന്ന വിധവകൾ, പെൻഷൻ കാർ എന്നിവർ നിങ്ങൾക്കുള്ള ഉത്തരം ആണ്.