പോപ്പുലർ ഫ്രണ്ടിന് പണം നൽകിയ 10,000 മലയാളികൾ കുടുങ്ങും: ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലുള്ള ഇവർ നാട്ടിലെത്തിയാൽ അറസ്റ്റു ചെയ്യാൻ നീക്കം: വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ പദ്ധതിയിട്ട് എൻ ഐ എ .

Spread the love

ഡല്‍ഹി: ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന് പണം നല്‍കിയ പതിനായിരം മലയാളി അക്കൗണ്ടുകള്‍ എൻഐഎ കണ്ടെത്തി.
ആകെ 13,000 അക്കൗണ്ടുകള്‍ കണ്ടെത്തിയതില്‍ പതിനായിരവും കേരളത്തില്‍ നിന്നുള്ളതാണെന്നത് ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവമായാണ് കാണുന്നത്.

video
play-sharp-fill

എയർപോർട്ടില്‍ വന്നിറിങ്ങിയ ഉടൻ ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള എല്ലാം സജ്ജീകരണവും ഏജൻസികള്‍ നടത്തിയിട്ടുണ്ട് ഇന്ത്യയില്‍ എത്തിയാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് അക്കൗണ്ട് ഉടമകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുകയാണ്. ഹത്രാസ് കേസ് പ്രതികളായ സിദ്ദിഖ് കാപ്പന്റെയും റൗഫ് ഷെരീഫിന്റെയും ഭാര്യമാരുടെയും ബന്ധുക്കളുടെയും പേരില്‍ പണമയച്ചവരും ലിസ്റ്റിലുണ്ട്.

രണ്ട് ദിവസം മുമ്പ് പിഎഫ്‌ഐയക്ക് ഭീകരനായ മുഹമ്മദ് ആലത്തിനെ ഡല്‍ഹി എയർപോർട്ടില്‍ വെച്ച്‌ എൻഐഎ പിടികൂടിയിരുന്നു. തുടർന്നാണ് മലയാളി അക്കൗണ്ടുകളുടെ വിവരങ്ങളും പുറത്ത് വന്നത്. ബിഹാർ സ്വദേശിയായ ആലം പിഎഫ്‌ഐക്ക് വേണ്ടി ഹവാല പണിമിടപാട് നടത്തിയതായി എൻഐഎ കണ്ടെത്തിരുന്നു. ദുബായില്‍ നിന്നാണ് ഇയാള്‍ എത്തിയത്. മലയാളി അക്കൗണ്ടുകളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പല പ്രതികള്‍ക്കും ഇത് സംബന്ധിച്ച്‌ വ്യക്തയുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 സെപ്തംബറിലാണ് പിഎഫ്‌ഐ യെ നിരോധനം നിലവില്‍ വന്നത്. പിന്നാലെ സംഘടനയുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് എൻഐഎയും ഇഡിയും അന്വേഷണം നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മലയാളി അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഇഡിക്ക് ലഭിച്ചത്. അക്കൗണ്ട് ഉടമകളെല്ലാം യുഎഇ, സൗദി പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ട് സെപ്തംബർ ആദ്യം കേന്ദ്ര ഏജൻസികള്‍ ഓപ്പറേഷൻ ഓക്ടോപസ് എന്ന് പേരില്‍ രാജ്യവ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിലായവരില്‍ 90 ശതമാനവും മലയാളികളായിരുന്നു. ഇതോടെ ഇസ്ലാമിക ഭീരതവാതത്തിന്റെ അടിവേര് കേരളത്തില്‍ നിന്നാണെന്ന് ഏജൻസികള്‍ക്ക് വ്യക്തമായി. പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കൂടുതല്‍ നടപടികളിലേക്ക് എൻഐഎ കടന്നത്.