പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ റിയ ആൻ തോമസ് പിടിയിലായത് നിലമ്പൂരിൽ നിന്നും ; കേസ് അന്വേഷണത്തിനായി സി.ബി.ഐ എത്തുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും മക്കളും പിടിയിലായത് കൂടത്തായി ഹീറോ കെ.ജി സൈമണിന്റെ ഇടപെടലിലൂടെ ; കേസിൽ നിർണ്ണായകമായത് എല്ലാ പരാതികളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം
സ്വന്തം ലേഖകൻ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് അന്വേഷണ സംഘത്തിന്റെ പിടിയിൽ. നിലമ്പൂരിൽ നിന്നുമാണ് കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം റിയയെ അറസ്റ്റ് ചെയ്തത്.
കേസിൽ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായി റിയയുടെ അഭിഭാഷകർ അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇതിന് പുറമെ കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ അറസ്റ്റ് അന്വേഷണസംഘം പിടികൂടിയത്. സിബിഐക്ക് കേസ് കൈമാറാൻ ഉത്തരവായിട്ടാല്ലായിരുന്നു. ഇതിനാൽ പൊലീസിന്റെ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് നിർണ്ണായകമായ അറസ്റ്റ് നടക്കുന്നത്.
പോപ്പുലർ ഫിനാൻസ് കമ്പനി ഉടമ റോയി ഡാനിയലിന്റെ രണ്ടാമത്തെ മകളായ റിയ കേസിൽ അഞ്ചാം പ്രതിയും പോപ്പുലറിനു കീഴിലെ 4 കമ്പനികളുടെ ഡയറക്ടറുമാണ്. റിയ കൂടി അറസ്റ്റിലായതോടെ ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി.
ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നെങ്കിലും ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ നിലമ്പൂരിലെ വീട്ടിൽ ഇവർ കഴിയുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അന്വേഷണ സംഘം നിലമ്പൂരിലെ വീട്ടിലേക്ക് എത്തിയത്.
എന്നാൽ അഭിഭാഷകരെ വിളിച്ചുവരുത്തി അറസ്റ്റ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ വരികെയായിരുന്നു. പത്തനംതിട്ട എസ് പി സൈമണിന്റെ നിർണ്ണായക നീക്കമാണ് ഇതിന് കാരണമായത്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസ് വന്നതിനു പിന്നാലെ ഒളിവിൽ പോയി.
അറസ്റ്റിലായ റിയയുമായി രാത്രിയിൽ തന്നെ സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചു. കോന്നിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ റോയി, പ്രഭ, റിനു, റീബ എന്നിവരെ ഇന്നലെ ജയിലിലെത്തി അന്വേഷണ സംഘം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പുറമെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ എടുത്തിരിക്കുന്ന പരാതികളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. തട്ടിപ്പു കേസിലെ ഓരോ പരാതിയിലും പ്രത്യേകമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഈ ഉത്തരവാണ് റിയയെ പിടികൂടാൻ കാരണമായത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ റിയയ്ക്കും നിർണ്ണായക പങ്കുണ്ടെന്നാണ് വലിയിരുത്തൽ.
റീനുവിന്റെ ഭർതൃവീട്ടുകാർക്കും ഈ സ്ഥാപനത്തിൽ പങ്കുള്ളതായി അന്വേഷണോദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കേസിൽ പ്രതിയാകാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയയിലേക്കും സ്വത്തുക്കൾ കൊണ്ടു പോയിട്ടുണ്ട്.
ഒരേവർഷംനടന്ന ഒരേ സാമ്പത്തികകൈമാറ്റവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യം വരെയാണെങ്കിൽ ഒരുമിച്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാമെന്ന് സി.ആർ.പി.സി.യിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇങ്ങനെ രജിസ്റ്റർ ചെയയ്യുന്ന കേസുകളിൽ ഒരേ പ്രതിയും ഒരേ വാദിയുമായിരിക്കണം.
പോപ്പുലർ ഫണ്ട് തട്ടിപ്പുകേസിൽ പ്രതി ഒരാളാണെങ്കിലും വാദികൾ വെവ്വേറെയാണ്. പോപ്പുലർ ഫിനാൻസ് ഉടമകൾ 2500 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 3500ഓളം പരാതികൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.