
സ്വന്തം ലേഖകൻ
വത്തിക്കാൻ : വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധം യഥാർത്ഥ സ്നേഹമല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ‘കാറ്റെച്ചുമെനൽ ഇറ്റനെറീസ് ഫോർ മാരീഡ് ലൈഫ്’ എന്ന 97 പേജുള്ള സർക്കുലറിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറെ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ഈ പ്രസ്താവനയും ചർച്ചയായിരിക്കുകയാണ്.
വിവാഹത്തിന് മുൻപായുള്ള ലൈംഗിക ബന്ധം യഥാർത്ഥ സ്നേഹമല്ലെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്. വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളിൽ നിന്നും പിന്തിരിയാൻ ദമ്പതികളെ പ്രേരിപ്പിക്കുന്നതാണ് കത്തോലിക്കാ സഭയുടെ ഈ സർക്കുലർ. ഇത് ‘ഒരു സമ്മാനവും ചുമതലയും’ ആണെന്ന് ഫ്രാൻസിസ് മാർപാപ്പ സർക്കുലറിൽ അവകാശപ്പെടുന്നത്. വിവാഹം കഴിയുന്നത് വരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവദമ്പതികൾ അവരുടെ സൗഹൃദം ആഴത്തിലാക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് സഹായിക്കുന്നത് മൂല്യവത്താണ് ലൈംഗികത. വിവാഹത്തിനു മുമ്പുള്ള ചാരിത്ര്യം തീർച്ചയായും ഇതിനെ ആവശ്യമെന്നും കത്തോലിക്ക സഭ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇക്കാലത്ത് ദമ്പതികൾ ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം തങ്ങളുടെ ബന്ധം വേർപിരിക്കുന്നതിന് കാരണമാകുന്നുവെന്നും ആഗോള കത്തോലിക്ക സഭാ തലവൻ വ്യക്തമാക്കുന്നു.



