
ചങ്ങനാശേരി: നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നു… ചങ്ങനാശേരി-വാഴൂര്‍ റോഡിലെ പൂവത്തുംമൂട് പൊതുമരാമത്ത് വകുപ്പിന്റെ ഡമ്പിംഗ് യാർഡോ?.
എവിടെ നിര്‍മാണ ജോലികള്‍ നടത്തിയാലും അവിടുത്തെ അവശിഷ്ടങ്ങള്‍ തള്ളുന്നത് പൂവത്തുംമൂട്ടിലാണ്.
തെങ്ങണ-പെരുന്തുരുത്തി റോഡില്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചപ്പോള്‍ അവിടെ മിച്ചം വന്ന മണ്ണാണ് ആദ്യം ഇവിടെ തള്ളിയത്. പിന്നീട് മറ്റു പലഭാഗങ്ങളിലും നടന്ന നിര്‍മാണങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കൊണ്ടുവന്നു തള്ളുകയാണ്. ഇരുനൂറോളം മീറ്റര്‍ ദൂരത്തിലാണ് റോഡരികില്‍ മണ്ണും മരക്കഷണങ്ങളും സ്ലാബുകളും മറ്റും തള്ളിയിരിക്കുന്നത്.
റോഡരികില്‍ മണ്ണും മറ്റ് അവശിഷ്ടങ്ങളും തള്ളുന്നത് തിരക്കേറിയ ഈ റോഡിലെ വാഹനസഞ്ചാരികള്‍ക്ക് അപകടക്കെണിയാണ്. ഇവിടുത്തെ മാലിന്യകൂമ്പാരങ്ങളില് തട്ടി പലതവണ കാറുകളും ഇരുചക്രവാഹനങ്ങളും മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ റോഡിന്റെ വശങ്ങളില് പുല്ലും കാട്ടുചെടികളും വളര്‍ന്നത് വാഹനം ഓടിക്കുന്നവരുടെ കാഴ്ചമറയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. പൂവത്തുംമൂട്ടിലെ മണ്ണും അവശിഷ്ടങ്ങളും നീക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.