video
play-sharp-fill

കോട്ടയം പൂവരണിയിൽ റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഭരണങ്ങാനം, ഈരാറ്റുപേട്ട സ്വദേശികൾ

കോട്ടയം പൂവരണിയിൽ റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഭരണങ്ങാനം, ഈരാറ്റുപേട്ട സ്വദേശികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പൂവരണിയിലുള്ള കള്ളിവയലിൽ ജോസ് ജോർജിന്റെ റബ്ബർ തോട്ടത്തിൽ ഉള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതറിഞ്ഞ ഇവർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവർക്കും ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.