റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം ; പാലാ പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

Spread the love

പാലാ  : പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളേയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി ( 55 )ആണ് മരിച്ചത്.

ഇയാൾ 12ാം മൈലിൽ പ്രവർത്തിക്കുന്ന ധാന്യങ്ങൾ പൊടിച്ചു നൽകുന്ന മില്ലിലെ ജീവനക്കാരനാണ്, ഇന്ന് രാവിലെ 8:45ലോടെ ആയിരുന്നു അപകടം.

മില്ലിലേക്ക് റോഡ് മുറിച്ച്  കടക്കുന്നതിനിടയിൽ പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ പാലാ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു