​ജനങ്ങൾക്ക് ആശ്വാസമായി പൂവൻതുരുത്ത് ലക്ഷംവീട് കുടിവെള്ള പദ്ധതി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു

Spread the love

പൂവൻതുരുത്ത് ലക്ഷംവീട് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

video
play-sharp-fill

കോട്ടയം: 50 വർഷത്തോളം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന പൂവൻതുരുത്ത് ലക്ഷം വീട് ഭാഗത്തെ ജനങ്ങൾക്ക് ആശ്വാസമായി പൂവൻതുരുത്ത് ലക്ഷംവീട് കുടിവെള്ള പദ്ധതി.

പള്ളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുഴിമറ്റം ഡിവിഷനിൽ പനച്ചിക്കാട് പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. പദ്ധതിയിലൂടെ 20 കുടുംബങ്ങൾക്കും കോളനിയിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കുമാണ് കുടിവെള്ളം ലഭ്യമാവുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവിഷൻ ഫണ്ടിൽ നിന്ന് 775000 രൂപ കോട്ടയം ഭൂജലവകുപ്പിൽ നിക്ഷേപിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് പൂവൻതുരുത്ത് ലക്ഷംവീട് മൈതാനിയിൽവച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ മെമ്പറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രജനി അനിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിബി ജോൺ കൈതയിൽ, പഞ്ചായത്തംഗങ്ങളായ വാസന്തി സലിം,മഞ്ജുരാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി ഉതുപ്പാൻ, പി.കെ. കൃഷ്ണൻ, ജെയ് പി.പോൾ, പദ്ധതി സമിതി സെക്രട്ടറി ബിജു ജോൺ എന്നിവർ പങ്കെടുത്തു.