video
play-sharp-fill

പൂത്തുമലയിലെ കുടൂംബങ്ങളെ പുനരധിവസിപ്പിക്കാൻ കള്ളാടിയിൽ ഭൂമി കണ്ടെത്തി ; ടൗൺഷിപ്പ് നിർമ്മിക്കും

പൂത്തുമലയിലെ കുടൂംബങ്ങളെ പുനരധിവസിപ്പിക്കാൻ കള്ളാടിയിൽ ഭൂമി കണ്ടെത്തി ; ടൗൺഷിപ്പ് നിർമ്മിക്കും

Spread the love

സ്വന്തം ലേഖിക

വയനാട്: വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്തി.

ദുരന്തബാധിതരായ 103 കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാർപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാൻ പുത്തുമലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കള്ളാടിയിലണ് നിർദിഷ്ട ഭൂമി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസികളെ ഒരുമിച്ച് പുനരധിവസിപ്പിക്കാൻ ദുരന്തസാധ്യതയില്ലാത്ത ഭൂമി കണ്ടെത്തുകയെന്നതായിരുന്നു പ്രധാന കടമ്പ. കള്ളാടിയിലെ ഭൂമി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം പരിശോധന നടത്തിവാസയോഗ്യമാണെന്നുറപ്പുവരുത്തിയിട്ടുണ്ട്.

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഭൂമി വാങ്ങുന്നത്. 103 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിതാമസിപ്പിക്കേണ്ടത്.

ഇതിൽ കുറച്ചുപേർ മറ്റ് സ്ഥലങ്ങളിലേക്ക് മാറാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. അവർക്ക് പകരം പുത്തുമല ചൂരൽമല പ്രദേശങ്ങളിലെ മറ്റു കുടുംബങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തും.