ഓര്‍മ്മയുടെ ജാലകം തുറന്ന്, അവര്‍ ഒരുമിച്ചു മൂന്ന് പതിറ്റാണ്ടിനും ശേഷം: അപൂർവ കാഴ്ചയായി കുറവിലങ്ങാട്ടെ പൂർവ വിദ്യാർത്ഥി സംഗമം

Spread the love

സ്വന്തം ലേഖകൻ
കുറവിലങ്ങാട്: മൂന്നു പതിറ്റാണ്ടിനു ശേഷം ഓര്‍മ്മകളുടെ അക്ഷരമുറ്റത്ത് അവര്‍ ആദ്യ പുനര്‍സമാഗമത്തിനെത്തിച്ചേര്‍ന്നു. ദേവമാതാ കോളേജിലെ 1992-ബി.എ സാമ്പത്തീക ശാസ്ത്ര വിദ്യാര്‍ഥികളായിരുന്ന 35 പേരാണ് തങ്ങളുടെ അധ്യാപകനായിരുന്ന ടി.ടി മൈക്കിള്‍ സാറിന്റെ ക്ലാസിലെത്തിയത്. കോളജ് പഠനത്തിന് ശേഷം ജീവിതം തേടി പലവഴി പിരിഞ്ഞവര്‍ക്ക് പറയുവാന്‍ ഏറെയുണ്ടായിരുന്നു. ജീവിതം തങ്ങളെ കൊണ്ടുപോയ വഴികള്‍ പലരും ഓര്‍ത്തെടുത്തു തൊഴില്‍ തേടിയലഞ്ഞ വഴികള്‍, ഡല്‍ഹി, മുംബൈ പോലുള്ള വന്‍ നഗരങ്ങളില്‍ പരസ്പരം തിരിച്ചറിയാതെ ജീവിച്ചത്. നേരില്‍ കണ്ടിട്ടും ദീര്‍ഘകാലം കാണാഞ്ഞതിനാല്‍ അപരിചിതരെപ്പോലെ പെരുമാറിയവനര്‍. ടെലിഫോണ്‍ സര്‍വ സാധാരണമല്ലായിരുന്ന 90 കളില്‍ കൗമാര കൂതുഹലങ്ങളുടെ ഓട്ടോഗ്രാഫില്‍ മാത്രം ജീവിച്ചവരാണ് അധികവും. പിന്നീട് ഇന്‍ലന്റ് കത്തിലൂടെ സൗഹൃദവും സ്‌നേഹവും നിലനിര്‍ത്താന്‍ ചിലര്‍ക്കായി,

video
play-sharp-fill

എന്നാല്‍ ബഹുഭൂരിപക്ഷവും മറവിയുടെ മാറാലയില്‍ നിന്നും പുറത്തുവരാന്‍ ആരോ സൂക്ഷിച്ച ഒരു ഗ്രൂപ്പ് ഫോട്ടോ മാത്രമായിരുന്നു സഹായം. മൊബൈല്‍ ഫോണോ, സോഷ്യല്‍ മീഡിയയോ ഇല്ലാത്ത കാലത്തെ സഹപാഠിയെ കണ്ടെത്താന്‍ പഠിച്ച കലാലയത്തിന്റെ പേരുവിവരപ്പട്ടിക തന്നെ ആശ്രയിക്കേണ്ടി വന്നു. പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി ഓരോരുത്തരും താങ്ങളുടെ സഹപാഠിയെയും നാട്ടുകാരനെയും കണ്ടെത്താന്‍ ശ്രമിച്ചു. ഫേസ് ബുക്കിലും, വാട്‌സ്ആപ്പ് ഗ്രൂപ്പിലും കണ്ടെത്താനാവാത്ത ചിലരെ തേടി പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റിനെ സമീപിക്കേണ്ടിയും വന്നു, പിടിതരാത്ത ചിലരെ തേടി കോട്ടയം ജില്ലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നേരില്‍ പോയി അന്വേഷിക്കേണ്ടി വന്നു. അങ്ങനെ കോളജ് പേരുവിവരപ്പട്ടികയിലെ 51 പേരെയുംകണ്ടെത്തി.

അകാലത്തില്‍ ജീവിതത്തില്‍ നിന്നുതന്നെ പിരിഞ്ഞുപോയെ നാലുപേരുണ്ടായിരുന്നു ആ കൂട്ടത്തില്‍ ബെന്നി ജോസ് മാത്യു, ജയ കെ.ഒ, സെബാസ്റ്റ്യന്‍ പി.ജെ, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍, അവരുടെ ചിത്രങ്ങളും സംഘടിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, നഴ്‌സുമാര്‍, കോളജ് പ്രാഫസര്‍, ബിസിനസ്സുകാര്‍, പ്രവാസ ജീവിതം ഉപേക്ഷിച്ച് ജന്മനാട്ടിലെത്തി കാര്‍ഷീക വൃത്തി തെരഞ്ഞെടുത്തവര്‍, പത്രപ്രവര്‍ത്തകര്‍, പ്രവാസി ബിസിനസ്സുകാര്‍, സ്വസ്ഥമായ ഗൃഹ ജീവിതം തെരഞ്ഞെടുത്തവര്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയക്കാര്‍, ലോകത്തെ വന്‍ നഗരങ്ങളില്‍ ജീവിച്ചവര്‍ അങ്ങനെ ജീവിതത്തിന്റെ ഏറെ വൈവിധ്യമാര്‍ന്ന ഒരു ശ്രേണിയില്‍പെട്ടവരാണ് കൂടിച്ചേരലിനെത്തിയ 35 പേര്‍. കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫിന്റെ ഇളയ സഹോദരനും പ്രവാസി ബിസിനസ്സുകാരനുമായ മനീഷ് ജോസഫ്, ഇറ്റലിയില്‍ സ്ഥിരവാസമാക്കിയ സോജ, കോട്ടയം ബസേലിയോസ് കോളജ് ഇക്കണോമികസ് വിഭാഗം തലവന്‍ പ്രഫ സാജു, ദീപിക ദിനപത്ര…