
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ 1974 -75 എസ് എസ് എൽ സി ബാച്ചിൻ്റെ സംഗമം “സ്നേഹതീരം” വിവിധ കലാ – സംസ്കാരിക പരിപാടികളോടെ സ്ക്കൂൾ അങ്കണത്തിൽ നടന്നു.
പൂർവ്വവിദ്യാർത്ഥി സംഗമം എത്തിച്ചേർന്നവർക്കെല്ലാം മനം നിറയ്ക്കുന്ന അനുഭവമായി മാറി. പി കെ ശിഖാവുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വ വിദ്യാർത്ഥിയും പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.കെ. ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് കെ.കെ. ശശികുമാറിനെ അംഗങ്ങൾ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മുതിർഅദ്ധ്യാപകൻ ജേക്കബ്ബ് തോമസ് പുലിക്കുന്നേൽ, ആയുബ് ഖാൻ, ഓമന ഇ.ജെ എന്നിവർ സംഗീത സാന്ദ്രമാക്കിയ യോഗത്തിൽ മുതിർന്ന അദ്ധ്യാപകൻ പി.എസ് ജോൺ മുഖ്യപ്രഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജേക്കബ്ബ് തോമസ് പുലിക്കുന്നേൽ,മർക്കോസ് കെ.സി.,ജോൺസ് ജെ വടക്കേടം, വീ ഡി ദേവസ്യ, ഓമന ഇ.ജെ. , ലിസിയമ്മ ഇ. ജി. പി.എസ്. മോഹനൻ, ഇ.കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. 50-ൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അനുഭവം പങ്കുവയ്ക്കൽ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
പടം – പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കൂളിൽ 1974-75 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പം സഹപാഠികൾ അണിനിരന്നപ്പോൾ.