രാവിലെ നല്ല ചൂട് ക്രിസ്പി പൂരിയും കൂടെ മസാലക്കറിയുമായലോ?; കുറഞ്ഞ എണ്ണയില്‍ എളുപ്പത്തില്‍ തയ്യാറാക്കാം, റെസിപ്പി ഇതാ 

Spread the love

പ്രഭാത വിഭവങ്ങളില്‍ പൂരിക്ക് പ്രത്യേക സ്ഥാനം ഉണ്ട്. ചൂടും ക്രിസ്പിയുമായ പൂരിയും കൂടെ മസാലക്കറിയോ കിഴങ്ങ് കറിയോ ഉണ്ടെങ്കില്‍ പ്രഭാതം ഗംഭീരമാകും.

video
play-sharp-fill

എന്നാല്‍ പരമ്ബരാഗത പൂരിയില്‍ ആവശ്യത്തിന് എണ്ണ ഉപയോഗിക്കേണ്ടത് ആരോഗ്യപരമായി ആശങ്കയുണ്ടാക്കാറുണ്ട്. കൊളസ്ട്രോളില്‍ ശ്രദ്ധിക്കുന്നവർക്കും ആരോഗ്യബോധമുള്ളവർക്കും പൂരി പലപ്പോഴും ഒരു “വില്ലൻ” ആകാറുണ്ട്. എന്നാല്‍, കുറച്ച്‌ എണ്ണ ഉപയോഗിച്ചുകൊണ്ടും രുചിയും ക്രിസ്പിനസും നിലനിർത്തിയ പൂരി തയ്യാറാക്കാനാവും.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേവിച്ച ചോറ് – 1 കപ്പ്

പച്ചമുളക് – 2 എണ്ണം

ഉപ്പ് – ആവശ്യത്തിന്

ഗോതമ്ബ് പൊടി – 1.5 കപ്പ്

റവ – 2 ടേബിള്‍സ്പൂണ്‍

വെള്ളം – മാവ് യോജിപ്പിക്കാൻ വേണ്ടത്ര

വെളിച്ചെണ്ണ – വറുത്തതിന്

തയ്യാറാക്കുന്ന വിധം

ഒരു കപ്പി വേവിച്ച ചോറിലേക്ക് രണ്ട് പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 1.5 കപ്പ് ഗോതമ്ബ് പൊടിയും, 2 ടേബിള്‍സ്പൂണ്‍ റവും ചേർത്ത് യോജിപ്പിക്കുക. തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി വട്ടത്തില്‍ പരത്തുക. അടിക്ക് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി മാവ് ചേർത്ത് വറുക്കുക. ക്രിസ്പി പൂരി ചൂടോടെ തന്നെ നല്‍കാം.

കുറഞ്ഞ എണ്ണ ഉപയോഗിച്ചിട്ടും രുചിയേറിയ, ക്രിസ്പി പൂരി നിങ്ങള്‍ക്ക് കഴിക്കാൻ ലഭിക്കുന്നു. വയറിനും മനസ്സിനും സന്തോഷം നല്‍കുന്ന ഈ പൂരി എളുപ്പത്തില്‍ തയ്യാറാക്കാം, കൂടാതെ ആരോഗ്യപരമായ ആശങ്കകളെയും കുറയ്ക്കുന്നു.