ആനയെഴുന്നള്ളത്ത് സുപ്രീം കോടതിയിലേക്ക്: ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അടക്കം അന്വേഷിക്കണമെന്നാവശ്യപ്പട്ട് പൂരപ്രേമി സംഘം കേസിൽ കക്ഷി ചേരുന്നതിന് അപേക്ഷ നൽകി.

Spread the love

ഡല്‍ഹി : ആനയെഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയിലേക്ക്.

വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍‌കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി.

ഉത്തരവിന് കാരണമായ ഹര്‍ജി സുപ്രീം കോടതി ആഭ്യന്തര സമിതി പരിശോധിക്കുക, പ്രത്യേക ബെഞ്ചിന്‍റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കുക,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഭരണഘടനാപരമായ സംരക്ഷണം നല്‍കുക. ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക

തുടങ്ങിയ ആവശ്യങ്ങള്‍ പൂരപ്രേമി സംഘം ഉന്നയിക്കുന്നു.

എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.